ദാറുല്‍ ഹുദാ-സിപെറ്റ് ഇമാം ഡിപ്ലോമാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (സിപെറ്റ്) സംഘടിപ്പിക്കുന്ന ഇമാം ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ശമീര്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം. സൈതലവി ഹാജി, കെ. സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി, ഇസ്ഹാഖ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍ എന്നിവര്‍ പങ്കെടുത്തു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. പി. കെ അബ്ദുന്നാസര്‍ ഹുദവി കോഴ്‌സ് പരിചയപ്പെടുത്തി.
മഹല്ലുകളില്‍ ഇമാമോ ഖത്വീബോ ആയി രണ്ട് വര്‍ഷത്തെ സേവന പരിചയമെങ്കിലുമുള്ളവര്‍ക്ക് മഹല്ലുകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ സഹായകരമാകുന്ന രൂപത്തിലാണ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജനറല്‍ സൈക്കോളജി ആന്‍ഡ് കൗണ്‍സിലിങ് സ്‌കില്‍സ്, ലീഡര്‍ഷിപ്പ് ട്രെയിനിങ്, ഇഫക്ടീവ് പബ്ലിക് സ്പീക്കിങ്, ബേസിക് ഐ. ടി, പൊതു പ്രവര്‍ത്തനത്തിന്റെ പ്രൊഫഷണല്‍ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. അടുത്ത ബാച്ച് ജൂലൈയില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."