HOME
DETAILS
MAL
സ്കൂളുകളിലെ യൂനിഫോം വിതരണം: വ്യാപാരികള്‍ ഡി.ഡി. ഇ ഓഫിസ് മാര്‍ച്ച് നടത്തും
backup
March 16 2017 | 03:03 AM
കൊച്ചി: സ്കൂളുകളിലെ അനധികൃത യൂനിഫോം വിതരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. ഏപ്രില്‍ അഞ്ചിന് രാവിലെ 10 മണിക്കാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്കൂള്‍ സീസണ് വ്യാപാരം തകര്‍ക്കുന്ന നടപടിയാണിത്. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 150 കോടി നികുതി നഷ്ടം ഉണ്ടാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."