സാമ്പത്തിക ബാധ്യത: ബംഗ്ലാദേശുമായുള്ള പരമ്പര ഉപേക്ഷിച്ച് ആസ്‌ത്രേലിയ
സിഡ്‌നി: ആസ്‌ത്രേലിയയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബംഗ്ലാദേശ് ആസ്‌ത്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വര്‍ഷം അവസാനമാണ് രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ആസ്‌ത്രേലിയയില്‍ കളിക്കുമെന്ന് ഇരു ടീമുകളും തീരുമാനിച്ചത്.
എന്നാല്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കാരണം കാണിച്ചാണ് പരമ്പര റദ്ധാക്കിയിട്ടുള്ളത്. ബംഗ്ലാദേശ് കളിക്കാനെത്തുകയാണെങ്കില്‍ ബോര്‍ഡിന് സാമ്പത്തിക മെച്ചമുണ്ടാകില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ പറഞ്ഞു.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ബംഗ്ലാദേശ് ആസ്‌ത്രേലിയ സന്ദര്‍ശിക്കും എന്നായിരുന്നു ഇരു ടീമുകളും കരാറിലെത്തിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സമയ മാറ്റമാണ് ഇരു ടീമുകളും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."