യു.എസിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ സമീപകാലങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുമെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സെന്റര്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
ഐ.സി.സി ടേബിള്‍ ടെന്നീസ് സെന്ററില്‍ രണ്ടാഴ്ച മുന്‍പ് ഒരു അംഗം ആക്രമിക്കപ്പെടുകയും വിലപ്പെട്ട സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മാര്‍ച്ച് 11, 12 തിയതികളില്‍ ടെന്നീസ് സെന്ററില്‍ അതിക്രമിച്ചുകയറി രണ്ടുപേര്‍ മോഷണം നടത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. വിഡിയോ, അലാം സിസ്റ്റം, മോഷന്‍ സെന്‍ഡേഴ്സ് എന്നിവ ഇതിന്റെ ഭാഗമായി കേന്ദ്രത്തില്‍ സ്ഥാപിക്കും.
ഇന്ത്യന്‍ വംശജര്‍ക്കെതിരേയുള്ള വംശീയാതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ പൊലിസ് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ ഇന്ത്യന്‍-ഏഷ്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."