HOME
DETAILS
MAL
ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ആധാര്‍ നിര്‍ബന്ധമായേക്കും
backup
May 12 2018 | 05:05 AM
ന്യൂഡല്‍ഹി: പുതിയ റെയില്‍വ്വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമായേക്കും.
റെയില്‍വ്വേ ടിക്കറ്റ് റാക്കറ്റ് ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനാണ് സാധ്യത. ഈമാസം രണ്ടിന് 6000 ഇ- ടിക്കറ്റുകളാണ് സല്‍മാന്‍ ഖാന്‍ എന്നയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ടിക്കറ്റാണിത്. രാജ്യത്താകമാനം 5400 ഏജന്റുമാര്‍ക്ക് ഇയാള്‍ ടിക്കറ്റ് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വ്വേ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ടിക്കറ്റ് റാക്കറ്റിനെ നിയന്ത്രിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്നും ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."