താനൂര്‍ ആക്രമണം മുഖ്യമന്ത്രി ഇടപെടണം: ജുബൈല്‍ കെ.എം.സി.സി
ജുബൈല്‍: താനൂരിലെ തീരദേശ മേഖലകളായ ചാപ്പപ്പടി,ആല്‍ബസാര്‍,കമ്പനി പടി എന്നിവിടങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരും പൊലിസും ചേര്‍ന്നു നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
താനൂര്‍ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്ഥലം എം.എല്‍.എയും അക്രമികള്‍ക്ക് ഒപ്പം നില്‍ക്കുകയാണ്. ഈ അടിയന്തിര സാഹചര്യം നേരിടാന്‍ മുഖ്യമന്ത്രി ഇടപെടണം. പൊലിസിന്റെ പീഡനം ഭയന്ന് സ്ത്രീകളും,കുട്ടികളും അവിടെ നിന്നും പലായനം ചെയ്യുകയാണ്. വീടുകളില്‍ കയറി രാത്രി സ്ത്രീകള്‍ അടക്കമുള്ളവരെ പൊലിസും സി.പി.എം പ്രവര്‍ത്തകരും ആക്രമിച്ചു കൊണ്ടിരിക്കുന്നു.
ഈ ഭാഗങ്ങളില്‍ ഇതിനകം നിരവധി വീടുകളും വാഹനങ്ങളും മല്‍സ്യ തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ വള്ളങ്ങളും,വലകളും പരക്കെ നശിപ്പിക്കപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഇത്തരത്തില്‍ അതിക്രമം കാണിക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഫാസ് മുഹമ്മദലി,ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചെട്ടിപ്പടി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."