ഹജ്ജ് കമ്മിറ്റിക്ക് സ്ഥിരമായി ഗ്രാന്റ് അനുവദിക്കും
തിരുവനന്തപുരം: ഹജ്ജ് കമ്മിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമായി ഗ്രാന്റ് അനുവദിക്കുകയും വഖഫ് ബോര്‍ഡിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കുകയും ചെയ്യും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം നടത്തുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
ബോര്‍ഡിനെ സാമ്പത്തികമായി ശക്തിപ്പെടുത്താന്‍ വേണ്ട വരുമാനം ഉണ്ടാക്കുന്നതിനായി വഖഫ് സ്വത്തുക്കള്‍ ഉപയോഗിക്കും. വഖഫ് ബോര്‍ഡിന്റെ കീഴില്‍ വരുന്ന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് പി.എസ്.സിയെ ചുമതലപ്പെടുത്തും.
മുസ്്‌ലിം സമുദായത്തിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കു തന്നെ നിയമനം ലഭിക്കുമെന്ന് ഉറപ്പുവരുത്തും.
ന്യൂനപക്ഷങ്ങള്‍ക്ക് ഇ- സാക്ഷരതയും കംപ്യൂട്ടര്‍ പരിശീലനവും ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ വികസനത്തിന് പ്രാമുഖ്യം നല്‍കും.
ഒ.ബി.സി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സഹായവും തൊഴിലവസരം വര്‍ധിപ്പിക്കല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പെടെ പത്ത് പദ്ധതികള്‍ പിന്നോക്ക വികസന വകുപ്പ് നടപ്പാക്കും. സംസ്ഥാന മുന്നോക്ക വിഭാഗ കോര്‍പറേഷന്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കു മതിയായ ഫണ്ട് നല്‍കി കോര്‍പറേഷനെ ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."