HOME
DETAILS

കുറുവാ ദ്വീപ്: പ്രവേശനം 1050 പേര്‍ക്ക്; സി.പി.എം സമരം തുടരും

  
backup
May 12, 2018 | 7:01 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-1050-%e0%b4%aa

 

മാനന്തവാടി: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന കുറുവാ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് വരുത്തി വനംവകുപ്പ്- വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളിലൂടെ 1050 പേര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്.
നേരത്തെ സമരങ്ങളെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 950 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നതോടെ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് ഇന്നലെ തിരുവനന്തപുരത്ത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം 1050 പേര്‍ക്ക് നിജപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം അടുത്ത സീസണില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്നും ഉത്തരവിലുണ്ട്.
എന്നാല്‍ ഉത്തവ് വന്നതിന് ശേഷം മാനന്തവാടിയില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ യോഗം സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കുറുവാ ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ച് നടത്തുന്നത്.
നിയന്ത്രണങ്ങള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലിസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ദ്വീപില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കും.
ഇരു ഭാഗങ്ങളിലൂടെയും 950 പേരെ പ്രവേശിപ്പിക്കുമെന്ന ജില്ലാ കലക്ടര്‍ അറിയച്ചതിനെ തുടര്‍ന്ന് എട്ടാം തിയതി മുതല്‍ മാനന്തവാടി സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ കുറുവ ജനകീയ സമിതി നടത്തിവന്ന സമരം ഒന്‍പതാം തിയതി അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് മൂന്നിന് മാനന്തവാടിയില്‍ കല്‍പ്പറ്റ, മാനന്തവാടി എം.എല്‍.എമാരുടെയും, ജില്ലാ കലക്ടര്‍, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നുമായിരുന്നു സി.പി.എം നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  a month ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  a month ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  a month ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  a month ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  a month ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  a month ago
No Image

'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു'  മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍ 

National
  •  a month ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  a month ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  a month ago