HOME
DETAILS

മണ്‍സൂണ്‍ വിപണി കീഴടക്കി രാജസ്ഥാന്‍ വര്‍ണ്ണക്കുടകള്‍

  
backup
June 25 2016 | 03:06 AM

%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-2

ഹരിപ്പാട്:കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വര്‍ണ്ണക്കുടകളുടെ കച്ചവടവുമായി രാജസ്ഥാന്‍ സ്വദേശികള്‍  സജീവമായി. രാജസ്ഥാനില്‍ നിന്നും കൊണ്ടു വരുന്ന ശീലയും കമ്പികളും പിടിയും മറ്റും ഇവരുടെ താമസസ്ഥലത്തു വച്ച് കൂട്ടിച്ചേര്‍ത്താണ് കുട നിര്‍മ്മാണം. കുലത്തൊഴിലായി കുടനിര്‍മ്മാണം സ്വീകരിച്ചിട്ടുളള ഇവര്‍ കൂട്ടമായിട്ടാണ് ഇവിടെ എത്തിയിട്ടുളളത്.
  കുടവിപണിയുമായി ആറുമാസം ഇവിടെ ഊരു ചുറ്റുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങിയാല്‍ അടുത്ത സീസണിലാണ് തിരികെയെത്തുന്നത്. ക്യാമ്പുകളില്‍ കുടനിര്‍മ്മാണത്തിന്റെ മുഖ്യ ചുമതല സ്ത്രീകള്‍ക്കാണ്. പുരുഷന്‍മാര്‍ക്കാണ് വില്‍പ്പനയുടെ ഉത്തരവാദിത്വം. അതിരാവിലെ തന്നെ കുടകളുമായി ഇവര്‍ വിവധ പ്രദേശങ്ങളിലേക്ക് തിരിക്കും.
 കേരളത്തില്‍  കുടകള്‍ക്ക് നല്ല മാര്‍ക്കറ്റാണെന്ന് സംഘാംഗമായ ഹൈക്കസി പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് കുട കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന കുടനിര്‍മ്മാണ കേന്ദ്രമായ ആലപ്പുഴയില്‍ പോലും വിലകുറഞ്ഞ ആകര്‍ഷകമായ ഇവരുടെ കുടകള്‍ക്ക് മഴക്കാല സീസണ്‍ തുടങ്ങിയതോടെ വന്‍ഡി മാന്റാണ്.
ഇവരുടെ വരവോടെ ദൃശ്യമാധ്യമങ്ങളില്‍ വമ്പന്‍ പരസ്യം നല്‍കി കുടവിപണിയെ കൈപ്പിടിയിലൊതുക്കിയിരുന്ന ബ്രാന്റഡ് കുടനിര്‍മ്മാതാക്കളുടെ കുടകള്‍ക്ക് വില്‍പ്പനയില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.
കമ്പനികളുടെ ബ്രാന്റഡ് കുടകളുടെ ശ്രേണിയിലെ ഏറ്റവും കുറഞ്ഞ വില 300 രൂപയാണ്.800 രൂപയുടെ വരെ കുടകള്‍ ഇവരുടെ ഷോറൂമുകളില്‍ നിന്ന് ലഭിക്കും. എന്നാല്‍ 200 രൂപ നല്‍കിയാല്‍ കുടയുടെ പിടിയും കമ്പിയുമെല്ലാം പ്ലാസ്റ്റിക്,ഫൈബര്‍ എന്നിവയില്‍ നിര്‍മ്മിച്ച കമ്പനി കുടകളുടെ അതേ വലുപ്പമുള്ള രാജസ്ഥാനിലെ വര്‍ണ്ണവൈവിധ്യങ്ങള്‍ ആലേഖനം ചെ യ്ത തുണിശീലയില്‍ കടുംനിറങ്ങളിലുള്ള വര്‍ണ്ണക്കുടകള്‍ രാജസ്ഥാനികളില്‍  നിന്നും കിട്ടും.ഗുണമേന്മയുടെ കാര്യത്തില്‍ അത്ര പോരെങ്കിലും വളരെ കുറഞ്ഞ വിലയും നിറപ്പകിട്ടുമാണ്.
സാധാരണക്കാരെ ഈ കുടകളിലേക്ക് ആകര്‍ഷി ക്കുന്നത്.സംസ്ഥാനത്ത് പൊതുമേഖലയില്‍ രണ്ടു സ്ഥാപനങ്ങള്‍ ഇപ്പോള്‍ കുട നിര്‍മ്മാണം നടത്തുന്നുണ്ട്.കണ്ണൂരിലെ ദിനേശ് ബീഡി സഹകരണസംഘവും പുനലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓ ഫ് കേരളാ ലിമിറ്റഡും ഏറെ ഗുണമേന്മയും ഭാരക്കുറവുമുള്ള ഇവരുടെ കുടകള്‍ക്ക് കമ്പനിക്കുടകളെക്കാള്‍ വിലക്കുറവുമുണ്ടെങ്കിലും വേണ്ടത്ര മാര്‍ക്കറ്റിംഗ് ശൃംഖലയും പരസ്യവും കുറവായതിനാല്‍ ജനങ്ങളില്‍ കാര്യമായി സ്വാധീനിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago