
ബ്രിട്ടണില്‍ ലോകത്തിന്റെ വിധിയെഴുത്ത്
ഒടുവില്‍, ബ്രിട്ടീഷ് ജനത തങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമേഖലയെ കീഴ്‌മേല്‍മറിക്കുന്ന ആ തീരുമാനം കൈകൊണ്ടു. യൂറോപ്യന്‍ യൂനിയനില്‍ അംഗമായി തുടരണമോ വേണ്ടയോയെന്നു തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേരും വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
ലോകമെമ്പാടുമുള്ള രാഷ്ട്രീയപ്രമുഖരും നേതാക്കളും സാമ്പത്തികവിദഗ്ധരുമൊക്കെ പ്രവചിച്ചതും ആശിച്ചതും നേരിയ ഭൂരിപക്ഷത്തിലെങ്കിലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്നായിരുന്നു. അതുകൊണ്ടുതന്നെ, ഈ തീരുമാനം അന്താരാഷ്ട്രരാഷ്ട്രീയ-സാമ്പത്തിക സമവാക്യത്തിനു കനത്തആഘാതമാണ് ഏല്‍പ്പിച്ചത്. കാലങ്ങളായി ബ്രിട്ടിഷ് ജനതയില്‍ ഉറങ്ങിക്കിടക്കുകയും ചിലപ്പോഴൊക്കെ നീറിപ്പുകയുകയും ചെയ്ത സ്വത്വബോധത്തെ വേണ്ടവിധം തിരിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹത്തിനുസാധിച്ചില്ല.
യൂറോപ്യന്‍ സമൂഹത്തോടുള്ള ബ്രിട്ടീഷ് ശങ്കയ്ക്കു അരനൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 1957 ല്‍ യൂറോപ്യന്‍ സാമ്പത്തികസമൂഹം രൂപംകൊണ്ടിട്ടും ബ്രിട്ടന്‍ അതില്‍ അംഗത്വം നേടാന്‍ 16 വര്‍ഷമെടുത്തത് അക്കാരണത്താലാണ്. അംഗമായിട്ടും ബ്രിട്ടീഷ് സ്വത്വബോധവും യൂറോസമൂഹത്തോടുള്ള ആശങ്കയും തലപൊങ്ങാന്‍ ഏറെ സമയമൊന്നുമെടുത്തില്ല. 1975 ല്‍ത്തന്നെ ബ്രിട്ടീഷ് ജനത ഹിതപരിശോധനയ്ക്കു തയാറായി. 67 ശതമാനം പേരും എതിര്‍ത്തതിനാല്‍ അന്നു വിട്ടുപോക്കു നടന്നില്ല.
എന്നിട്ടും യൂനിയനില്‍നിന്നു വിട്ടുനില്‍ക്കണമെന്ന ആവശ്യം അടങ്ങിയില്ല. അതിനു കൂടുതല്‍ പിന്തുണ ലഭിക്കുകയാണുണ്ടായത്. റഫ്രണ്ടം പാര്‍ട്ടിയുടെയും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെയും ജനനംതന്നെ ഈ ആവശ്യത്തിലൂന്നിയായിരുന്നു. 2015 ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ജയിക്കാനുണ്ടായ കാരണംതന്നെ അധികാരത്തില്‍വന്നാല്‍ ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനം നല്‍കിയതായിരുന്നു.
പുറത്തുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം ലോകത്തെ ഞെട്ടിച്ചു. ഫലം പുറത്തുവന്നപ്പോള്‍ അന്താരാഷ്ട്രവിപണി ആടിയുലഞ്ഞു നിലംപൊത്തി. ഡോളറുമായുള്ള ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയമൂല്യം പത്തുശതമാനം ഇടിഞ്ഞു. പൗണ്ടിന്റെ മാത്രമല്ല, ഡോളറൊഴിച്ചു ലോകത്തുള്ള എല്ലാ കറന്‍സികളുടെയും വിനിമയമൂല്യമിടിഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ രജതശോഭ തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ കറന്‍സികളും എക്കാലത്തെയും വലിയതാഴ്ചയായ 68.20 ല്‍ തൊട്ട് അല്‍പ്പമൊന്നുയര്‍ന്നു.
അന്താരാഷ്ട്ര ഓഹരിവിപണി കൂപ്പുകുത്തി. വ്യാപാരാരംഭത്തില്‍ ജപ്പാന്‍ സൂചിക എട്ടുശതമാനം താഴ്ന്നു. ഹാങ്‌സെങ് ഏഴുശതമാനം ഇടിഞ്ഞു. ബ്രിട്ടിഷ് സൂചിക നഷ്ടത്തില്‍ തുടങ്ങി അല്‍പ്പം കരകയറി. യൂറോപ്യന്‍ യൂനിയനിലെ മറ്റു പ്രധാന സൂചികകളെല്ലാം ബ്രിട്ടീഷ് സൂചികയേക്കാള്‍ നിലംപൊത്തി. ഫ്രാന്‍സിന്റെ കാക് സൂചികയും ജര്‍മനിയുടെ ഡാക്‌സും 7 ശതമാനം വീഴ്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ സൂചിക നാലു ശതമാനം നഷ്ടത്തില്‍ ആരംഭിച്ചു കുറച്ചൊന്ന് ഭേദപ്പെട്ടു രണ്ടര ശതമാനത്തില്‍ ഒതുങ്ങി. അമേരിക്കന്‍ ഫ്യൂച്ചര്‍ സൂചികയിലും അഞ്ചുശതമാനം വീഴ്ചയാണു രേഖപ്പെടുത്തുന്നത്. മാന്ദ്യം മുന്നില്‍ക്കണ്ടുകൊണ്ടാകണം എണ്ണയ്ക്കുമുണ്ടായി അഞ്ചുശതമാനം വിലയിടിവ്. താരതമ്യേന സുരക്ഷിതമായ സ്വര്‍ണത്തിന് ഏഴുശതമാനം വിലകൂടി. 2008 ലെ തകര്‍ച്ച ആവര്‍ത്തിക്കുമെന്ന ഭയാശങ്കയും ഭീതിയും സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയാണ്.
അന്താരാഷ്ട്ര ആഘാതം പൂര്‍ണമായും മനസ്സിലാക്കാതെയാണ് ഇന്ത്യ പ്രതികരിച്ചത്. അരുണ്‍ജെയ്റ്റ്‌ലിയും നിര്‍മലാ സീതാരാമനും ജയന്ത് സിന്‍ഹയും ഇപ്പോഴും പറഞ്ഞുപെരുപ്പിക്കുന്നത് ഇന്ത്യയുടെ ഭദ്രമെന്നു കരുതപ്പെടുന്ന സ്ഥൂലസാമ്പത്തിക സൂചകങ്ങളെക്കുറിച്ചാണ്. 360 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരമാണ് അവര്‍ ഇടക്കിടയ്ക്ക് എടുത്തുപറഞ്ഞു നമ്മെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. 101 ശതമാനമെന്ന കുറഞ്ഞ കറണ്ട് അക്കൗണ്ട് കമ്മിയും നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്ന ധനക്കമ്മിയും താരതമ്യേന പിടിയിലൊതുങ്ങി നില്‍ക്കുന്ന പണപ്പെരുപ്പനിരക്കും, സര്‍വോപരി 7.6 ശതമാനമെന്ന ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചാനിരക്കും തുണയായി പറയുന്നുണ്ട് അവര്‍ ഇന്ത്യക്ക് അനുകൂലമായി.
വിഷയത്തിന്റെ ഗൗരവം ശരിയാംവണ്ണം മനസ്സിലാക്കിയാണ് രഘുറാം രാജന്‍ പ്രതികരിച്ചത്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ചയ്ക്കു ബ്രിട്ടീഷ് പിന്‍മാറ്റം ഏറെ ദോഷംചെയ്യുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു നല്ല വാര്‍ത്തയല്ലെന്നുമാണ് അദ്ദേഹം യുക്തിഭദ്രമായി പറഞ്ഞുവെച്ചത്. 10 ലക്ഷം കോടി രൂപ വരുന്ന ഇന്ത്യയുടെ ഐ.ടി കയറ്റുമതിയുടെ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കാണ്. അവിടെയുണ്ടാകുന്ന ഏതു നയവ്യതിയാനവും ഇന്ത്യന്‍ ഐ.ടി മേഖലയെ തളര്‍ത്തും.
യൂറോപ്യന്‍ യൂനിയനിലെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യക്കു ബ്രിട്ടന്‍. കാര്യങ്ങള്‍ നേരെയാക്കാന്‍ ബ്രിട്ടനെടുക്കുന്ന കാലതാമസം ഇന്ത്യന്‍ വ്യാപാരമേഖലയെ തളര്‍ത്തും. കയറ്റുമതി വരുമാനത്തിലുണ്ടായേക്കാവുന്ന കുറവും രൂപയുടെ വിനിമയമൂല്യവും കുറയുന്നതു വഴി ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധനയും ഇന്ത്യന്‍ കറണ്ട് അക്കൗണ്ട് കമ്മി വീണ്ടും കൂട്ടും. ഇതൊന്നും കാണാതെ, സ്ഥൂലസാമ്പത്തികസൂചകങ്ങളുടെ കരുത്തിന്റെ വീരഗാഥകള്‍ മാത്രം പാടുന്നത് ഇന്ത്യക്കു ഗുണം ചെയ്യില്ല. നിലവിലെ യാഥാര്‍ഥ്യങ്ങള്‍ മാറിമറിയാന്‍ കാലമേറെയൊന്നും വേണ്ട ഇന്ത്യക്ക്.
ഇപ്പോള്‍ നമുക്കാവശ്യം സമചിത്തതയോടെയുള്ള സമീപനവും വരുംവരായ്കളെക്കുറിച്ചുള്ള ശരിയായ ഉള്‍ക്കാഴ്ച രൂപപ്പെടുത്തലുമാണ്. സമ്പദ് രംഗത്തെ വളര്‍ച്ചയെക്കുറിച്ചുള്ള പതിവ് രാഷ്ട്രീയ മേനിപറച്ചില്‍ ഇപ്പോള്‍ നമുക്ക് ഗുണം ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 6 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 6 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 7 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 7 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 8 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 8 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 8 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 8 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 9 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 9 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 10 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 10 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 10 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 11 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 11 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 12 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 12 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 11 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 11 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 11 hours ago