മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയില്‍; അഞ്ച് സ്ത്രീകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു
ചെറുതോണി: മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായതിനാല്‍ ഒരു കുടുംബത്തിലെ ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന അമ്മയും മകളുമടങ്ങിയ അഞ്ച് സ്ത്രീകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. ഇവരെ ഇടുക്കി വില്ലേജ് അധിക്യതര്‍ ഇടപെട്ട് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വാഴത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്വധര്‍ ഹോമിലേക്ക് മറ്റി. തടിയമ്പാട് പെരുമ്പാട്ട് പരേതനായ കുര്യക്കോസിന്റെ ഭാര്യ അച്ചാമ്മ, മക്കള്‍ സുജ,അനിത,അനുഷ്‌ക,അല്‍ക്ക എന്നിവരെയാണ് സ്വധറിലേക്ക് മാറ്റി താമസിപ്പിച്ചത്. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിലാണ് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായത്. അച്ചാമ്മ തളര്‍ന്ന് രോഗം ബാധിച്ച് കിടപ്പിലാണ്. മകള്‍ സുജ 1989ല്‍ മുരിക്കാശ്ശേരി ബസ്സപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലാണ്. മുരിക്കാശ്ശേരി കോളജില്‍ പഠിക്കുകയായിരുന്ന സുജ വീട്ടിലേക്ക് ബസ്സില്‍ വരുമ്പോഴായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."