HOME
DETAILS

നോമ്പ് സഹനത്തിന്റെയും പരിത്യാഗത്തിന്റെയും പ്രതീകം

  
backup
June 25, 2016 | 3:20 AM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0

നോമ്പ് സഹനത്തിന്റെയും പരിത്യാഗത്തിന്റെയും പ്രതീകമാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ നോമ്പ് എടുക്കുന്നതിലൂടെ സാധിക്കും.
പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്താണ് നോമ്പ് നല്‍കുന്നത്. വലിയ ശക്തിയും എന്തിനെയും നേരിടാനുള്ള പ്രപ്തിയും ലഭിക്കും. ക്ഷമ സഹനം സ്‌നേഹം നല്ല ബന്ധങ്ങള്‍ എന്നിവ നോമ്പുലൂടെ ലഭിക്കും. നോമ്പ് അവസാനിച്ചാല്‍ കുറച്ച് നാള്‍ വിഷമമാണ്. നോമ്പ് തുടര്‍ന്നുകോണ്ടപോകാന്‍ സാധിക്കാത്തതില്‍.
2008 മുതല്‍ ഞാന്‍ തുര്‍ച്ചയായി നോമ്പ് എടുക്കുന്നുണ്ട്. നോമ്പെടുക്കാനുള്ള കാരണം എന്റെ സുഹൃത്തുക്കളാണ്. മുസ്ലീം വിഭാഗത്തില്‍ പെട്ടവരാണ് എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും. എന്റെ പ്രവര്‍ത്തനമേഖലയില്‍ എന്നും ഇവര്‍ക്കൊപ്പമാണ് നടക്കുന്നത്. അദ്യഘട്ടത്തിലൊക്കെ ഉച്ചസമയത്ത് ഞാന്‍ ഭക്ഷണം കഴിക്കുന്നതിന് വീട്ടില്‍ പോകുമ്പോള്‍ ഇവര്‍ പാര്‍ട്ടി ഓഫിസില്‍ തന്നെകാണും. പിന്നീട് നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലായതോടെ ഇവര്‍ക്കൊപ്പം നോമ്പില്‍ പങ്കുചേരാന്‍ തുടങ്ങി.
നോമ്പ് എടുക്കുന്നതിലൂടെ വിശപ്പ് എന്താണെന്ന് നമുക്ക് അറിയാന്‍ പറ്റുന്നു. പട്ടിണികിടക്കുന്നവരുടെ ബുദ്ധിമുട്ട് നമ്മള്‍ മനസിലാക്കാറില്ല. രാജ്യത്ത് ഒരു നേരംപോലും ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതെ പതിനായിരക്കണക്കിന് അളുകളുണ്ട്. അവര്‍ 365 ദിവസവും പട്ടിണിയിലാണ്. എന്നാല്‍ നമ്മള്‍ക്ക് എന്നു ഭക്ഷണമുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് എന്തെന്നറിയാന്‍ നമുക്ക് വര്‍ഷത്തില്‍ കിട്ടുന്ന മുപ്പത് ദിവസമാണ് നോമ്പുകാലം.
നോമ്പ് വലിയൊരു അനുഭവണാണ് വിശപ്പിനേക്കാള്‍ വലിയൊരുവികാരം മനുഷ്യനില്ല. വിശപ്പെന്താണെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. നാം സര്‍വ്വ സുഖങ്ങളോടുകൂടി ജീവിക്കുമ്പോള്‍ നമുക്ക് ചുറ്റും ജീവിക്കുന്ന ഒരു നേരത്തെ അന്നത്തിനുപോലും വകയാല്ലാത്തവരോടുള്ള ഐക്യദാര്‍ഡ്യംകൂടിയാണ് നോമ്പ്.
രാവിലെ നാലിന് ഉണര്‍ന്ന് കുളികഴിഞ്ഞ് നോമ്പ് തുടങ്ങുന്നതിനുമുന്‍പായി എന്തെങ്കിലും ഭക്ഷണം കഴിക്കും. പീന്നീട് വൈകിട്ട് ബാങ്ക് വിളിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നോമ്പ് തുറക്കാന്‍ പോകും.
സുഹൃത്തുക്കളുടെ വീടുകളിലായിരിക്കും മിക്കവാറും നോമ്പ് തുറ നടത്തുക. സംഘടനകള്‍ നടത്തുന്ന നോമ്പ് തുറകളില്‍ ക്ഷണിച്ചാല്‍ പോകും.
സ്ഥിരമായ വരുമാനമില്ലെങ്കിലും കിട്ടുന്നതില്‍ നിന്ന് പ്രയസമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഈ മാസത്തില്‍ ശ്രമിക്കാറുണ്ട്. പൊതുപ്രവര്‍ത്തകന്‍ ന്നനിലയില്‍ സാധാരണക്കാരെ സഹയിക്കുകയാണ് എന്റെ കടമയെങ്കിലും നോമ്പ് കാലത്ത് രണ്ടപേരെയെങ്കിലും അധികമായി സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. സുഹൃത്തുക്കളോടെല്ലാം നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാറുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  14 minutes ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  28 minutes ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  an hour ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  an hour ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  an hour ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  an hour ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  an hour ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  an hour ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  9 hours ago


No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  10 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  10 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  10 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  10 hours ago