കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരോടുള്ള സമീപനം 'വിശ്വാസ് ' പരീശീലനം സംഘടിപ്പിച്ചു
പാലക്കാട്: വിശ്വാസിന്റെയും (വിക്ടിംസ് ഇന്‍ഫര്‍മേഷന്‍ സെന്‍സിറ്റൈസേഷന്‍, വെല്‍ഫെയര്‍ ആന്‍ഡ് അസിസ്റ്റന്‍സ് സൊസൈറ്റി) പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിലുളള നീതികിരണം പദ്ധതിയുടെ ഭാഗമായി കുറ്റകൃത്യങ്ങളില്‍ ഇരകളായവരോടുളള സമീപനത്തില്‍ ഉദ്യോഗസ്ഥര്്ക്കായി നടന്ന പരിശീലനം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രഡിഡന്റ് വി.പി. കുര്യാക്കോസ് അധ്യക്ഷനായി.
30-തോളം പേരടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കാണ് വിശ്വാസ് ഓഫീസില്‍ പരിശീലനം സംഘടിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാദര്‍ ഡോ: ജോസ് പോള്‍ . വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് ക്ലാസെടുത്തു.
എല്ലാ മാസവും മുപ്പത് പേരടങ്ങുന്ന ബാച്ചിന് നീതികിരണം പദ്ധതിയുടെ പരിശീലനം നല്‍കും. ക്രിമിനോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, കൗണ്‍സലര്‍മാര്‍ എന്നിവര്‍ ക്രൈം കൗണ്‍സലിങ് എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."