പയ്യന്നൂരില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍: ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍ നിര്‍മിക്കണമെന്ന് സി കൃഷ്ണന് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ മറുപടി നല്കി. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ കുണിയന്‍ തോടിന് കുറുകെ ഉപ്പുവെള്ള പ്രതിരോധ തടയണ, ചാലിയപ്പള്ളി മുങ്ങം പാലത്തിനു സമീപം ഉപ്പുവെള്ള പ്രതിരോധ ബണ്ട്, കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ കരിങ്കുഴി തോടിനു കുറുകെയുള്ള റഗുലേറ്റര്‍ എന്നിവ നിര്‍മിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കുണിയന്‍ തോടിന് കുറുകെ ബണ്ട് ആവശ്യമാണെന്നു അധികൃതര്‍ കണ്ടെത്തിയിരുന്നു.
ചലിയപ്പള്ളി മുങ്ങം പാലത്തിനു സമീപത്തെ ക്രോസ് ബാര്‍ കാലപ്പഴക്കത്താല്‍ നശിച്ചിരിക്കുകയാണ്.
ബണ്ട് നന്നാക്കി എടുക്കുന്നതിനേക്കാള്‍ കിഴക്കുഭാഗത്തായി ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മിക്കുന്നതാണ് ഫലപ്രദം. ഈ രണ്ടു പ്രവൃത്തികള്‍ സംബന്ധിച്ച് ആവശ്യമായ അന്വേഷണം ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ നടത്തുമെന്ന് മന്ത്രി മറുപടി നല്കി. കാങ്കോല്‍ആലപ്പടമ്പ പഞ്ചായത്തിലെ കരിങ്കഴിതോടിനു കുറുകെ പാലത്തോടു കൂടി റഗുലേറ്റര്‍ നിര്മിക്കുനതിനായി പുതുക്കിയ നിരക്കില്‍ എസ്റ്റിമേറ്റ് തയാറാക്കുമെന്നും മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."