ബാബരി സംഭവം: സോണിയയെ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സിനെ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ അറിയാന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. നരസിംഹറാവുവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം ലഭിച്ച വിനയ് സീതാപതി എഴുതിയ ഹാഫ് ലയണ്‍: ഹൗ പി.വി നരസിംഹറാവു ട്രാന്‍സ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം 27ന് പുറത്തിറങ്ങും.
തന്റെ മന്ത്രിസഭയില്‍ സോണിയാഗാന്ധിയോട് കൂറുപുലര്‍ത്തുന്നവര്‍ എത്രപേരുണ്ടെന്ന് വ്യക്തമായ വിവരം നല്‍കാന്‍ റാവു ആവശ്യപ്പെട്ടതായി പുസ്തകത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ ലിസ്റ്റ് ഇന്റലിജന്‍സ് ബ്യൂറോ തയാറാക്കി നല്‍കിയെന്നും പുസ്തകം പറയുന്നു.
1998ല്‍ സോണിയാഗാന്ധി പാര്‍ട്ടിനേതൃത്വത്തിലേക്ക് എത്താന്‍ തീരുമാനിച്ചതോടെ റാവുവിന് പിടിവിട്ടുപോയെന്നും പുസ്തകത്തിലുണ്ട്. 308 പേജുള്ള പുസ്തകത്തില്‍ നിരവധി രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."