ദേശീയതയെ വര്‍ഗീയവത്കരിച്ചു ജനാധിപത്യത്തെ തകര്‍ക്കാന്‍ ആര്.എസ്.എസ് ശ്രമം: പി ജയരാജന്
ചൊക്ലി: ദേശീയതയെ വര്‍ഗീയവത്കരിച്ചു ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ആര്.എസ്.എസ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. ചൊക്ലിയില്‍ എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയതയുടെ വര്‍ഗീയവല്‍ക്കരണം എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്. യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്മാന് എം.കെ വിഷ്ണു അധ്യക്ഷനായി. പ്രൊഫസര്‍ എം.എ സിദ്ധീഖ്, മുഹമ്മദ് അഫ്സല്, മുഹമ്മദ് സിറാജ്, കിരണ്‍ കരുണാകരന്, ആര് മിഥുന സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടിമരം, പതാക ജാഥ നടത്തി. ബ്രണ്ണന്‍ കോളജ് അഷ്റഫ് രക്തസാക്ഷി സ്തൂപത്തില്‍ നിന്നാരംഭിച്ച പതാക ജാഥ എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസി. വി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് തൊക്കിലങ്ങാടി കെ.വി സുധീഷ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച കൊടിമര ജാഥ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."