കെ.എസ്.ഇ.ബി ജീവനക്കാര്‍ കനിഞ്ഞു: ഇവരുടെ ജീവിതം ഇനി വെളിച്ചത്തില്‍
എടച്ചേരി: ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കാരുണ്യത്തില്‍ നാലു കുടുംബങ്ങളുടെ വീടുകളില്‍ ഇനി വെളിച്ചം പരക്കും. എടച്ചേരി ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരായ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മുതല്‍ ലൈന്മാന്മാര് വരെയുള്ള ജീവനക്കാരാണ് കാരുണ്യ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു മാതൃകയായത്.
എടച്ചേരിയിലും പരിസര പ്രദേശങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നാലു വീടുകളിലാണ് ജീവനക്കാരുടെ കൂട്ടായ്മയില്‍ വൈദ്യുതിയുടെ വെളിച്ചമെത്തിയത്. എടച്ചേരി തലായിയിലെ മനക്കുളങ്ങര സുരേന്ദ്രന്, ആലിശ്ശേരി കനോത്ത് മുക്കിലെ മീത്തലെ കാട്ടില്‍ രമേശന്, തയ്യില്‍ സരോജിനി, പടിഞ്ഞാറെക്കണ്ടണ്ടി താഴകുനി കല്യാണി എന്നിവരുടെ വീടുകളാണ് വൈദ്യുതീകരിച്ചത്.
വീടുകള്‍ വൈദ്യുതീകരിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും വഹിച്ചത് എടച്ചേരി ഓഫിസിലെ ജീവനക്കാരാണ്. വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തില്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ കെ. ബാബു സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സബ് എന്‍ജിനീയര്‍മാരായ രജീഷ്, രാജീവന്, സ്റ്റാഫ് സെക്രട്ടറി ഇ.എം അശോകന്, ലൈന്മാന്മാരായ സുരേന്ദ്രന് കുറ്റ്യാടി, ബിജു വി.കെ, മനോജന് ടി.വി, ശശി കുന്നുമ്മല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."