തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീഷണിയായി തെരുവുനായ്ക്കൂട്ടം
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി തെരുവ് നായ്ക്കൂട്ടം.
രാത്രിയും പകലെന്നില്ലില്ലാതെ തെരുനായക്കൂട്ടം റെയില്‍വേയുടെ പ്ലാറ്റ്‌ഫോമുകളില്‍ സൈ്വര്യവിഹാരം നടത്തുന്നത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന റെയില്‍വേ സ്റ്റേഷനിലാണ് ഈ ദുരവസ്ഥ നേരിടേണ്ടിവരുന്നത്.
യാത്രക്കാര്‍ക്കായി നിര്‍മിച്ചിരിക്കുന്ന വിശ്രമ കേന്ദ്രവും തെരുവുനായ്ക്കള്‍ കൈയടക്കി. പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കുമാണ് ഇവകൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.
എന്നിട്ടും തെരുവ് നായ്ശല്യത്തിനെതിരേ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടായിട്ടില്ല.
പുറത്തു നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇവ പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ കൊണ്ടിടുന്നത് നായ്ക്കൂട്ടങ്ങളെ റെയില്‍വേ സ്റ്റേഷനിലേക്ക് ആകര്‍ഷിക്കുന്നത്.
രാത്രികാലങ്ങളില്‍ വണ്ടിയെടുക്കാന്‍ ചെല്ലുമ്പോള്‍ ഇവ ഭീതി സൃഷ്ടിക്കാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.
ഈ ഭാഗത്ത് വഴി വിളക്കുകളും സ്ഥാപിച്ചിട്ടില്ല. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അടിയിലാണ് മിക്കവാറും നായ്ക്കളുടെ താവളം. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ ഭീമമായി മാലിന്യം ഇപ്പോവും കുന്നുകൂടി കിടക്കുകയാണ്.
എന്നാല്‍ ഇവര്‍ മാലിന്യം നിക്ഷേപിക്കുന്ന തടയാന്‍ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."