ഗെയില്‍ വാതകപൈപ്പ് ലൈന്‍: ചേന്ദമംഗല്ലൂരില്‍ പ്രതിഷേധം
മുക്കം: സര്‍ക്കാര്‍പറമ്പ് -കറുത്തപറമ്പ് ഭാഗത്തുകൂടി കടന്നുപോവുന്ന നിര്‍ദിഷ്ട ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനായി ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് ചേന്ദമംഗല്ലൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. ജനവാസകേന്ദ്രങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കരുതെന്ന നിയമം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍വേ നടപടികള്‍ കാരശ്ശേരി പഞ്ചായത്തിലെ ജനങ്ങള്‍ ഒന്നടങ്കം പ്രതിരോധിച്ചപ്പോഴാണ് അലൈന്‍മെന്റ് ചേന്ദമംഗല്ലൂര്‍ വഴി തിരിച്ചുവിടാന്‍ അണിയറശ്രമം നടന്നത്.
പൊലിസ് സന്നാഹത്തോടെയാണ് മംഗലശ്ശേരി തോട്ടം ഇരുവഴിഞ്ഞിപ്പുഴ തീരത്ത് ഗെയില്‍ ഉദ്യോഗസ്ഥരെത്തിയത്. സന്ദര്‍ശനോദ്ദേശ്യം തിരിച്ചറിഞ്ഞ നാട്ടുകാര്‍ സംഘടിക്കുകയും കര്‍മസമിതി രൂപവല്‍ക്കരിക്കുകയും ചെയ്തു.
ജനദ്രോഹപദ്ധതി ഒറ്റക്കെട്ടായി പ്രതിരോധിക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ മുക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ഹരീദമോയിന്‍കുട്ടി അധ്യക്ഷയായി.
വാര്‍ഡ് കൗണ്‍സിലര്‍ ശഫീഖ് മാടായി സ്വാഗതം പറഞ്ഞു. കെ.പി അഹമ്മദ് കുട്ടി, എന്‍. ഇംത്യാസ്, കെ. സ്വാലിഹ്, കെ.ടി മഹ്മൂദ്, ബര്‍ക്കത്തുല്ലഖാന്‍, മുഹമ്മദ് അമ്പലത്തിങ്ങല്‍, എന്‍.കെ ഉമ്മര്‍കോയ, കെ.വി സിദ്ദീഖ്, പി.ടി കുഞ്ഞാലി, ജയശീലന്‍ പയ്യടി, കെ. സുബൈര്‍, റിയാസ് പാലി, പി. മുസ്തഫ, നാസര്‍ സെഞ്ച്വറി സംസാരിച്ചു. കൗണ്‍സിലര്‍ അനില്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: ഹരീദ മോയിന്‍കുട്ടി (ചെയര്‍), ശഫീഖ് മാടായി (കണ്‍.) പി.പി അനില്‍കുമാര്‍ (ട്രഷറര്‍) കെ.ടി ശ്രീധരന്‍, ഗഫൂര്‍ മാസ്റ്റര്‍, കെ.പി അഹമ്മദ് കുട്ടി എന്‍. ഇംത്യാസ്, സാലിഹ് കൊടപ്പന, കെ.സി മുഹമ്മദലി, നാസര്‍ സെഞ്ച്വറി, കെ.പി ഇബ്രാഹിം, ബര്‍ക്കത്തുല്ല, പി.ടി കുഞ്ഞാലി, റിയാസ് പാലി, ജിജേഷ്, മുഹമ്മദ് അമ്പലത്തിങ്ങല്‍, ഒ. ശരീഫുദ്ദീന്‍, ബന്ന ചേന്ദമംഗല്ലുര്‍, കെ.വി സിദ്ദീഖ്, കെ.സി ഉബൈദുല്ല, പി.കെ റസാഖ്, എന്‍.കെ ഉമ്മര്‍കോയ, ജയശീലന്‍ ( അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."