മണ്ണട്ടാംപാറയില്‍ ചോര്‍ച്ച തുടരുന്നു; ജനം ആശങ്കയില്‍
തിരൂരങ്ങാടി: താല്‍ക്കാലിക സംവിധാനങ്ങളൊരുക്കിയിട്ടും മണ്ണട്ടാംപാറയില്‍ ജനങ്ങള്‍ക്ക് ദുരിതം ബാക്കി. അണക്കെട്ടിന്റെ ചോര്‍ച്ച തടരുന്നു. പ്രദേശം ഓരുവെള്ള ഭീഷണിയില്‍.
അണക്കെട്ടിന്റെ കാലപ്പഴക്കമാണ് നാട്ടുകാരെയും കര്‍ഷകരെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്. കടലില്‍നിന്നും ഇരുമ്പോത്തിങ്ങല്‍ വഴി കടലുണ്ടിപ്പുഴയിലെത്തുന്ന ഉപ്പുവെള്ളത്തെ തടഞ്ഞുനിര്‍ത്തുന്നതിനും, കടലുണ്ടിപ്പുഴയിലെ ശുദ്ധജലം കടലിലേക്കൊഴുകുന്നത് തടയുന്നതിനുമാണ് 1957 ല്‍ 120 മീറ്ററിലധികം നീളത്തില്‍ മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണക്കെട്ട് നിര്‍മിച്ചത്.
ഷട്ടര്‍ ദ്രവിച്ചതിനാല്‍ അടുത്തകാലത്തായി മണല്‍ച്ചാക്കുകള്‍ നിരത്തി മണ്ണ് നിറച്ചാണ് വെള്ളം തടഞ്ഞിരുന്നത്. ഇത്തവണയും ഈ പ്രവണത തുടര്‍ന്നു. എന്നാല്‍ ഷട്ടറിന്റെ ചോര്‍ച്ചകാരണം മണല്‍ ചാക്കുകള്‍ നിരത്തി മണ്ണ് നിറച്ചിരുന്നു. ഇതോടെ ഷട്ടറുകള്‍ വഴിയുള്ള ചോര്‍ച്ച താല്‍ക്കാലികമായി അവസാനിച്ചെങ്കിലും അണക്കെട്ടിന്റെ കോണ്‍ക്രീറ്റ് ഭിത്തിക്ക് താഴെ രൂപപ്പെട്ട വിള്ളലിലൂടെ ചോര്‍ച്ച തുടരുകയാണ്. കടലുണ്ടിപ്പുഴയില്‍ ഓരുവെള്ളം എത്തുന്നതോടെ മൂന്നിയൂര്‍, തിരൂരങ്ങാടി, എ.ആര്‍ നഗര്‍, വേങ്ങര, വള്ളിക്കുന്ന്, തെന്നല, നന്നമ്പ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ കൃഷിയെയും പരിസര പ്രദേശങ്ങളിലെ കുടിവെള്ളത്തെയും സാരമായി ബാധിക്കും. അധികൃതരുടെ അനാസ്ഥയാണ് ചോര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
മുന്‍ കാലങ്ങളില്‍ ഷട്ടറിനായിരുന്നു ചോര്‍ച്ചയെങ്കില്‍ ഈയിടെയാണ് അണക്കെട്ടിന്റെ അടിത്തറയ്ക്ക് കീഴില്‍വിള്ളല്‍ കാണപ്പെട്ടത്.
ഇതിലൂടെ വെള്ളത്തിന്റെ ഒഴുക്ക് ക്രമാധീതമായി വര്‍ധിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ആവശ്യപ്പെട്ടു. കെ.കെ നഹ ഉദ്ഘാടനം ചെയ്തു. ചെറ്റാലി റസാഖ് ഹാജി അധ്യക്ഷനായി.
എം മുഹമ്മദ് കുട്ടി മുന്‍ഷി, കെ സൈതലവി ഹാജി, പച്ചായി ബാവ, മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി, ഒടിയില്‍ പീച്ചു, കെ.പി അന്‍വര്‍, എ.കെ സലാം, മറ്റത്ത് അബ്ദുല്‍ റഷീദ്, വി സിദ്ധീഖ്, കെ ഇബ്രാഹീം കുട്ടി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."