ന്യൂനപക്ഷങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തണം
കല്‍പ്പറ്റ: കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ന്യൂനപക്ഷ കമ്മിഷന് പോലുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ നീതി ലഭ്യമാക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് പി.കെ ഹനീഫ പറഞ്ഞു.
ന്യൂനപക്ഷ കമ്മിഷന് കല്‍പ്പറ്റ ജില്ലാ പ്ലാനിങ് ഓഫിസ് കോണ്‍ഫെറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു. ന്യൂനപക്ഷ കമ്മിഷന് ധാരാളം ചുമതലകളും അധികാരങ്ങളും ഉണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഉണ്ടാകുന്ന നീതി നിഷേധത്തിന് യാതൊരു പണച്ചെലവുമില്ലാതെ പ്രസ്തുത കമ്മിഷന് മുഖാന്തരം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണെന്നും ചെയര്മാന് പറഞ്ഞു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്ന വിഷയം കമ്മിഷന് മെമ്പര്‍ അഡ്വ. ബിന്ദു എം. തോമസ് അവതരിപ്പിച്ചു. കമ്മിഷന് രജിസ്ട്രാര്‍ വി.ജി മിനിമോള്‍, ഫിനാന്‍സ് ഓഫിസര്‍ തുഷാര ജോര്‍ജ്ജ്, സെക്ഷന്‍ ഓഫിസര്‍ എ. അഷ്റഫ് പങ്കെടുത്തു. ജില്ലയിലെ മുസ്ലിം, ക്രസ്ത്യന്‍, ജൈന മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 300ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."