HOME
DETAILS
MAL
കുടിവെള്ളമെത്തിക്കാന്‍ ദ്രുതകര്‍മസേന രൂപീകരിക്കും
backup
March 16 2017 | 23:03 PM
പൂക്കോട്ടുംപാടം: രൂക്ഷമായ വരള്‍ച്ച പ്രതിരോധിക്കാന്‍ നിലമ്പൂര്‍ താലൂക്കില്‍ വ്യാപാരികള്‍ ദ്രുത കര്‍മസേന രൂപീകരിച്ച് ത്രിതല പഞ്ചായത്തുകളുമായി കൈകോര്‍ത്ത് പദ്ധതികള്‍ രൂപീകരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് പറഞ്ഞു. കെ.വി.വി.ഇ.എസ് നിലമ്പൂര്‍ താലൂക്ക് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ് ഹക്കീം ചങ്കരത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിനോദ് പി മേനോന്, താലൂക്ക് സെക്രട്ടറി ടോമി ചെഞ്ചേരി, ട്രഷറര്‍ ടി.എം മാത്തുക്കുട്ടി, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് എടക്കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ കുഞ്ഞാപ്പു, വി.വി വര്‍ക്കി, അമരമ്പലം ട്രഡേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ അബ്ദുല്‍ മജീദ്, ടി.കെ മുകുന്ദന്, കെ ഇബ്രാഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."