HOME
DETAILS

ലോകത്തെ ഏറ്റവും പഴക്കമുള്ളതേന്നു കരുതപ്പെടുന്ന മനുഷ്യ പാദമുദ്ര സഊദി മരുഭൂമിയില്‍ കണ്ടെത്തി

  
backup
May 13 2018 | 08:05 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3

റിയാദ്: ലോകത്തെ ഏറ്റവും പഴക്കമുള്ളതെന്നു കരുതപ്പെടുന്ന മനുഷ്യന്റെ പാദമുദ്ര സഊദി മരുഭൂമിയില്‍ കണ്ടെത്തി. ഏകദേശം 85000 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ പാദമുദ്രകളാണ് സഊദി മരുഭൂമിയായ തബൂക്ക് പ്രവിശ്യയില്‍ നിന്നും കണ്ടെത്തിയത്. കല്ലില്‍ പതിഞ്ഞതായ നിലയിലാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമിയെന്നറിയപ്പെടുന്ന നാഫുദ് മരുഭൂമിയുടെ ഭാഗമായ തബൂക്കില്‍ മരുഭൂമിയില്‍ ചരിത്ര ഗവേഷകര്‍ കണ്ടെടുത്തത്.

    സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റോഡ്‌സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടില്‍ സഊദി കമ്മീഷന്‍ ഫോര്‍ നാഷണല്‍ ഹെറിറ്റേജ് ജപ്പാനിലെ ടോക്കിയോ മ്യുസിയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പുറത്ത് വിട്ടത്. ആഫ്രിക്കക്ക് പുറത്ത് മനുഷ്യ വാസം വ്യാപകമായതും അറേബ്യാന്‍ ഉപദ്വീപില്‍ മനുഷ്യന്‍ എത്തപ്പെട്ടതുമായ അത്യപൂര്‍വ്വവും അമ്പരപ്പിക്കുന്നതുമായ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

       സഊദി ചരിത്ര ഗവേഷകര്‍ക്കൊപ്പം അന്താരാഷ്ട്ര ഗവേഷകരും ഗവേഷണത്തില്‍ സംബന്ധിച്ചിരുന്നു. ചരിത്രാതീന കാലത്തെ മിരവധി മനുഷ്യരുടെ പാദമുദ്രകള്‍ ഇവിടെ ശ്രദ്ദയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ വികാസ ചരിത്രത്തെ കുറിച്ച് വെളിച്ചം വീശുന്ന ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

     ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഏകദേശം 85000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന മനുഷ്യന്റെ നടുവിരല്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. നാഫുദ് മരുഭൂമിയിലെ അല്‍ വുസ്ഥ പ്രദേശത്തു നിന്നാണ് ഇത് ലഭിച്ചിരുന്നത്. ഇപ്പോള്‍ വെറും ഊഷര ഭൂമിയായി നിലകൊള്ളുന്ന ഈ മരുപ്രദേശം ഒരു കാലത്ത് സമൃദ്ധമായൊരു ശുദ്ധ ജല തടാകമായിരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago