എന്‍.കെ ബാലകൃഷ്ണന് പുതിയ കാലത്തിന് മാതൃക: മന്ത്രി
നീലേശ്വരം: മുന്‍ മന്ത്രി എന്‍.കെ ബാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കാലത്തിനു മാതൃകയാണെന്ന് തുറമുഖ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. എന്‍.കെ ബാലകൃഷ്ണന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നീലേശ്വരവുമായുള്ള തന്റെ ബന്ധം ഓര്‍ത്തെടുത്തു കൊണ്ട് പ്രസംഗം ആരംഭിച്ച മന്ത്രി ആരോഗ്യ, സഹകരണ മേഖലകളിലെ എന്‍.കെയുടെ സംഭാവനകളെ സ്മരിച്ചു. എന്‍.കെയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്.
ചടങ്ങില്‍ ആരോഗ്യരംഗത്ത് സംഭാവനകള്‍ നല്കിയ ഡോ. കെ. ഇബ്രാഹിം കുഞ്ഞി, ഡോ. ഹരിദാസ് വേര്‍ക്കോട്ട് എന്നിവരെ മന്ത്രി ആദരിച്ചു. സ്മാരക വേദി ചെയര്മാന് കെ.ആര് കണ്ണന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണന്, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി എ. വേലായുധന്, നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന് നായര്‍, ഡി.സി.സി സെക്രട്ടറി മാമുനിവിജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി. മാധവി, ജനതാദള്‍ ജില്ലാ സെക്രട്ടറി ഗിരീഷ് കുന്നത്ത്, വേദി സെക്രട്ടറി എം. വിജയന്, വൈസ് ചെയര്മാന് കെ.എം തമ്പാന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."