HOME
DETAILS

ക്രിമിനലുകള്‍ വാഴും കാലം പൊലിസില്‍ ഉയരുന്നത് മുദ്രാവാക്യങ്ങള്‍

  
backup
May 14 2018 | 01:05 AM

criminals-in-kerala-police-editorial-suprabhaatham


പൊലിസിലെ രാഷ്ട്രീയാതിപ്രസരം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ്, പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ ഇതൊന്നും സംഘടനയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന മട്ടില്‍ പൊലിസ് അസോസിയേഷന്‍ സമ്മേളനം ഇന്‍ക്വിലാബ് വിളിയോടെയും ചുവപ്പണിയിച്ച രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും മുന്നോട്ട് പോകുകയായിരുന്നു. ഇത്തരം കാട്ടിക്കൂട്ടലുകള്‍ പാര്‍ട്ടിയോടുള്ള അകമഴിഞ്ഞ സ്‌നേഹം കൊണ്ടായിരിക്കണമെന്നില്ല.തങ്ങളില്‍ നിന്നുണ്ടാകുന്നവീഴ്ചകൡും കസ്റ്റഡിമരണങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങളിലും ഭരണ സംരക്ഷണം കിട്ടാനുള്ള ഉപായമായിരിക്കാം. എന്ത് അക്രമം കാണിച്ചാലും പരാതി മുക്കിയാലും കസ്റ്റഡിയില്‍ പ്രതികള്‍ കൊല്ലപ്പെട്ടാലും ഭരണകൂടം സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിലായിരിക്കണം ഇത്തരം മുദ്രാവാക്യ പ്രഹസനങ്ങള്‍


കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ് അനുകൂല നിലപാടായിരുന്നില്ലേ പൊലിസ് അസോസിയേഷന്‍ എടുത്തിരുന്നത്. സ്വന്തം താല്‍പര്യ സംരക്ഷണാര്‍ഥം എങ്ങോട്ട് ചായാനും തയാറാണെന്നര്‍ഥം. പൊലിസില്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കാന്‍ ഇടത്പക്ഷ അതിപ്രസരം പ്രകടിപ്പിക്കുന്നുവെന്ന് മാത്രം.അതായിരിക്കണം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം എന്ന് തോന്നിപ്പോകുന്നു.
പൊലിസിനെതിരേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് പൊതുസമൂഹത്തില്‍ നിന്നും കൈയടി കിട്ടുന്നത് കൊണ്ടാണെന്ന് അസോസിയേഷന്‍ സമ്മേളനം കുറ്റപ്പെടുത്തുകയുണ്ടായി. മാധ്യമങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്.പൊലിസിലെ ക്രിമിനലുകളെ സംരംക്ഷിക്കുന്ന തിന് പകരം അവരെ പുറന്തള്ളുകയാണ് അസോസിയേഷന്‍ ചെയ്യേണ്ടത്.അങ്ങിനെ വരുമ്പോള്‍ ഭരണകൂടത്തിന്റെയോ ഭരണകക്ഷിയുടെയോ പ്രീതിയോ പ്രതികാരമോ കാര്യമാക്കാതെ സംഘടനക്ക് മുന്നോട്ട് പോകാനാകും. തെറ്റുണ്ടായിട്ടാണല്ലോ വിധേയത്വം കാണിക്കുവാന്‍ പണിപ്പെട്ട് ഇപ്പോള്‍ ഇന്‍ക്വിലാബ് വിളിക്കുന്നത്.
അസോസിയേഷന്‍ സമ്മേളനത്തിന്റെ ചൂടാറും മുന്‍പാണ് കേരളീയ മനഃസാക്ഷിയെ നടുക്കിയ രണ്ട് മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിലെ കുറ്റാരോപിതര്‍ തെറ്റുകാരാണെന്ന് തെളിഞ്ഞാല്‍ അസോസിയേഷന്‍ നാളെ ഇവരെ പുറന്തള്ളുമോ.


വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം പ്രാദേശിക സി.പി.എം യോഗം ചേര്‍ന്ന് പട്ടിക തയാറാക്കിയതാണെന്ന് ശ്രീജിത്തിന്റെ അമ്മ തെളിവ് നിരത്തി പറയുന്നു.ഇത്തരമൊരു യോഗം തന്റെ വീട്ടില്‍ നടന്നതായി വീട്ടുടമസ്ഥയും പറയുന്നു.


പാലക്കാട് തൃത്താലയില്‍ മധ്യവയസ്‌കന്‍ പത്തു വയസുള്ള പെണ്‍കുട്ടിയെ രണ്ടര മണിക്കൂറോളം ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ വന്നതിന് ശേഷം മാത്രമല്ലേ പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് ' ഏപ്രില്‍ 18 ന് നടന്ന പീഡനം തിയറ്റര്‍ ഉടമ പരാതി നല്‍കിയിട്ടും പൊലിസ് അനങ്ങിയില്ല.
പയ്യന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ അന്തിയുറങ്ങുകയായിരുന്ന നാടോടി കുടുംബത്തിലെ ഏഴുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസും പൊലിസ് മുക്കി.മെയ് ഒന്‍പതിന് നടന്ന സംഭവം അന്ന് രാത്രി തന്നെ പൊലിസില്‍ പരാതിപ്പെട്ടിട്ടും പൊലിസ് അനങ്ങിയില്ല.


അമ്പതിനായിരം രൂപയുടെ ചെക്ക് പ്രതി കുട്ടിയുടെ പിതാവിന് നല്‍കിയത് വിവാദമായതോടെയല്ലേ പൊലിസ് കേസെടുത്തത്.


മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടും അത് വകവയ്ക്കാതെ അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജാമ്യം ലഭിച്ചയാളെ പിടിച്ച് കൊണ്ട് പോയത് കരുനാഗപ്പള്ളി പൊലിസാണ്. അടിപിടി കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കൊല്ലം സെഷന്‍സ് കോടതിയുടെ ഉത്തരവ് കാണിച്ചിട്ടും പൊലിസ് വകവയ്ക്കാതിരിക്കണമെങ്കില്‍, നിയമത്തെ പച്ചയായി ലംഘിക്കാനുള്ള ചങ്കൂറ്റംഉണ്ടാകണമെങ്കില്‍ അതിന് പിന്നിലെ കള്ളക്കളികളാണ് പുറത്ത് വരേണ്ടത്.കക്ഷിക്ക് ജാമ്യം കിട്ടിയ വിവരം കോര്‍ട്ട് ഡ്യൂട്ടി ഓഫിസര്‍ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചതുമാണ്. ഓട്ടിസം ബാധിച്ച കുട്ടിയുടെ കരച്ചില്‍ പോലും അവഗണിച്ച് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആളെ പിടിച്ചു കൊണ്ടു പോകാന്‍ പൊലിസിന് ധൈര്യം ഉണ്ടാകണമെങ്കില്‍ ഒന്നുകില്‍ രാഷ്ട്രീയദുസ്വാധീനമായിരിക്കാം അതല്ലെങ്കില്‍ പണത്തിന്റെ ശക്തിയായിരിക്കാം.


സഹപ്രവര്‍ത്തകരില്‍ നിന്ന് പൊലിസിനെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്തരം കാര്യങ്ങളെ അഭിസംബോധനചെയ്ത് പൊലിസിലെ ക്രിമിനലുകളെയും പണത്തിന് വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുന്നവരെയും പരസ്യമായി തള്ളിപ്പറയാനുള്ള ചങ്കൂറ്റമാണ് അസോസിയേഷനില്‍ നിന്നുണ്ടാകേണ്ടത്.അല്ലാതെ അതാത് കാലത്തെ ഭരണകക്ഷിക്കനുകൂലമായ മുദ്രാവാക്യങ്ങളുയര്‍ത്തി അപരാധികളായ സഹപ്രവര്‍ത്തകര്‍ക്ക് രക്ഷാകവചം തീര്‍ക്കുകയല്ല വേണ്ടത്. സംഘടനാബലം സ്വത്വബോധം ജ്വലിപ്പിക്കുവാനും തൊഴില്‍ സംസ്‌കാരം വളര്‍ത്താനുമാണ് ഉപയോഗിക്കേണ്ടത്.അങ്ങിനെ വരുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായി മാറേണ്ടി വരില്ല പൊലിസിന്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ലേബലില്‍ സംഘടിച്ചാല്‍ എന്ത് തെറ്റ് ചെയ്താലും അവര്‍ സംരംക്ഷിക്കുമെന്ന ധാരണ അബദ്ധമാണ്. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.മുന്‍പൊരിക്കലും ഇല്ലാത്ത വിധം മനുഷ്യമൃഗങ്ങള്‍ കൊച്ചു കുട്ടികളെപ്പോലും പീഡനങ്ങള്‍ക്ക് ഇരയാക്കിക്കൊണ്ടിരിക്കുമ്പോള്‍, പീഡകരുടെ സംരക്ഷകരായി പൊലിസ് സ്വന്തം തൊഴില്‍ മഹാത്മ്യം എതാനും തുട്ടുകള്‍ക്ക് വേണ്ടി നഷ്ടപ്പെടുത്തുമ്പോള്‍ മാധ്യമങ്ങള്‍ അത് വിളിച്ച് പറയും. പൊതു സമൂഹം അത് സ്വീകരിക്കുന്നുണ്ടെങ്കില്‍ എങ്ങിനെ അവരെ കുറ്റപ്പെടുത്താനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  31 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  36 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago