HOME
DETAILS
MAL
മൊറോക്കോ പ്രധാനമന്ത്രിയെ പുറത്താക്കി
backup
March 17 2017 | 03:03 AM
റബറ്റ്: മൊറോക്കോ പ്രധാനമന്ത്രി അബ്ദുല്ല ബെന്കിറാനിയെ രാജാവ് മുഹമ്മദ് ആറാമന്‍ പുറത്താക്കി. സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.
ഇസ്ലാമിസ്റ്റ് ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയിലെ മറ്റൊരംഗത്തെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കുമെന്ന് രാജാവ് അറിയിച്ചു.
മൊറോക്കന്‍ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ആകെയുള്ള 395 സീറ്റുകളിലും വിജയിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ല. പരമാധികാരിയായ രാജാവുമായുള്ള പരസ്പര യോജിപ്പിലൂടെ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധ്യമാവുകയുള്ളൂ. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."