റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍
തിരുവമ്പാടി: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങി. വീടുകളും പള്ളികളും മോടിപിടിപ്പിക്കുന്നതിനു പുറമെ റമദാനോടനുബന്ധിച്ച് അങ്ങാടികളും സജീവമായി.
പുറംമോടികള്‍ക്കപ്പുറം ഹൃദയവിശുദ്ധി നേടിയെടുക്കുകയാണ് റമദാനിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസിസമൂഹം ഒരുമാസക്കാലം പ്രാര്‍ഥനയുടെയും സഹനത്തിന്റെയും ദിനരാത്രങ്ങളിലാവും.
പോയകാലങ്ങളില്‍ തുടര്‍ന്നുവരുന്ന 'നനച്ചുകളി' ഇപ്രാവശ്യവും സജീവമാണ്. വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കഴുകി വൃത്തിയാക്കിയെടുക്കുന്നതാണ് നനച്ചുകുളി'.
ചൊവ്വാഴ്ച ചന്ദ്രക്കല ദൃശ്യമായാല്‍ ബുധനാഴ്ചയും ഇല്ലെങ്കില്‍ വ്യാഴാഴ്ചയും റമദാന്‍ ആരംഭിക്കും. അതേസമയം ദൈര്‍ഘ്യമേറിയ പകലായിരിക്കും ഇത്തവണത്തേത്.
വീടും പള്ളിയും സ്ഥാപനങ്ങളും മോടിപിടിപ്പിക്കുന്നതോടൊപ്പം റമദാനിലെ പ്രത്യേക നിസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരെയും ചില സ്ഥലങ്ങളില്‍ നിശ്ചയിച്ചുകഴിഞ്ഞു. പ്രഭാഷണങ്ങളും പഠനക്ലാസുകളും റമദാനില്‍ സജീവമാകും.
മധ്യാഹ്ന നിസ്‌ക്കാരത്തിനും തറാവീഹിന് ശേഷവുമാണ് പള്ളികളിലെ പ്രത്യക റമദാന്‍ പ്രഭാഷണം.
കഴിഞ്ഞ കാലങ്ങളില്‍ റമദാനില്‍ സജീവമായിരുന്ന മതപ്രഭാഷണ ഓഡിയോ കാസറ്റ്, വിഡിയോ സി.ഡി എന്നിവയെ അപ്രസക്തമാക്കി സോഷ്യല്‍ മീഡിയയില്‍ മര്‍മപ്രധാന വിഷയങ്ങളുടെ സംഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രഭാഷണങ്ങളുടെ കൈമാറ്റവും റമദാന് കൊഴുപ്പേകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."