കൊപ്പത്ത് വൈദ്യുതി ഒളിച്ചുകളി
കൊപ്പം: കൊപ്പം ഇലക്ട്രിസിറ്റി സെക്ഷന്‍ പരിധിയില്‍ പവര്‍ കട്ടും ലോഡ് ഷെഡിങ്ങുമില്ലെങ്കിലും വൈദ്യുതി ഒളിച്ചുകളി മേഖലയില്‍ പതിവായി. മഴക്കാലമായാലും മറിച്ചായാലും ഇതാണ് സ്ഥിതി.
ദിവസവും പല തവണയായി വൈദ്യുതി മണിക്കൂറുകളോളം ഉണ്ടാവാറില്ല. വൈദ്യുതി നിലക്കുന്നതോടെ മിക്ക സമയവും ഫോണും എന്‍ഗേജാവും. വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ പോലും ഇതിടെ പൊതു ജനങ്ങള്‍ക്ക് പറ്റാതെയാവും.
യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള വൈദ്യുതി മുടക്കം ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്.
സാധാരണക്കാര്‍ക്കടക്കം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദുരിതം വിതക്കുന്നു. അതേ സമയം അറ്റകുറ്റപണികള്‍ക്കായി ഇന്ന ദിവസം വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് പോലും ഓഫിസില്‍ നിന്നറിയിക്കുന്നില്ല.
പല സെക്ഷന്‍ ഓഫിസുകളും അറ്റകുറ്റപണികള്‍ നടക്കുന്ന ദിവസം വൈദ്യുതി തടസ്സപ്പെടുന്നത് പത്ര മാധ്യമങ്ങള്‍ വഴി ജനങ്ങളെ മുന്‍ കൂട്ടി അറിയിക്കുന്നു വെങ്കിലും ഇവിടെ അത് പതിവില്ല.
പരാതി പറയുന്നവരോട് പത്ര മാധ്യമങ്ങളിലേക്ക് വിളിച്ചിട്ടുണ്ടെന്നും അവര്‍ നല്‍കാത്തത് ഞങ്ങളുടെ കുറ്റമല്ലെന്നുള്ള മറുപടിയാണ് ഓഫിസില്‍നിന്ന് ലഭിക്കുക.
ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും സെക്ഷന്‍ ഓഫിസില്‍നിന്ന് അറിയിപ്പുകള്‍ ലഭിക്കാതെ പോവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."