ബീച്ച് ആശുപത്രിയില്‍ കണ്ണ് ഒ.പിയും ഫാര്‍മസിയും കണ്ണെത്താ ദൂരത്ത്
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ കണ്ണ് ഒ.പിയില്‍ കാണിച്ചു മരുന്നു വാങ്ങണമെങ്കില്‍ ആശുപത്രി ചുറ്റിക്കറങ്ങേണ്ട അവസ്ഥ. കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന പ്രശ്‌നത്തിന് അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടായിട്ടില്ല. മഴക്കാലമായതോടെ പ്രായമുള്ളവരുള്‍പ്പെടെ ഫാര്‍മസിയിലെത്തി മരുന്നു വാങ്ങാന്‍ ബുദ്ധിമുട്ടുകയാണ്. വളഞ്ഞു വന്നു മരുന്നു വാങ്ങണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുകയും വേണം. വരി നില്‍ക്കുന്നവര്‍ക്കു മഴയും വെയിലും കൊള്ളേണ്ട അവസ്ഥയുമാണ്. ഫാര്‍മസിയുടെ അറ്റകുറ്റപ്പണിക്കാണ് ഒ.പിയില്‍ നിന്ന് ഏറെദൂരം മാറ്റി ഫാര്‍മസി സ്ഥാപിച്ചത്.
ഒ.പി ടിക്കറ്റെടുത്ത പൈസയടക്കാനും ഇതുതന്നെയാണ് അവസ്ഥ. വിഷയത്തില്‍ പരിഹാരത്തിനു നിരവധി തവണ അധികൃതര്‍ നടപടി സ്വീകരിച്ചെങ്കിലും എവിടെയുമെത്തിയില്ല. നിലവില്‍ മഴ നനഞ്ഞാണു രോഗികള്‍ മരുന്നിനായി ഫാര്‍മസിയിലെത്തുന്നത്. അറ്റകുറ്റപ്പണിയും അസൗകര്യവും പറഞ്ഞു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. രാവിലെ മുതല്‍ ഉച്ചവരെയാണ് ഒ.പി സമയം എന്നതുകൊണ്ട് അധികമാളുകള്‍ക്ക് എത്തിപ്പെടാനും കഴിയുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."