ജീവന്‍ പണയം വെച്ച് ധീരത കാട്ടിയ യുവാക്കള്‍ക്ക് 'നന്മയ'ുടെ ആദരം
പരപ്പനങ്ങാടി: മനുഷ്യത്വത്തിന്റെ സ്‌നേഹ പാഠം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ച യുവാക്കളെ ധീരതയ്ക്കുള്ള ബഹുമതി നല്‍കി ചെട്ടിപ്പടി 'നന്മ' ആതുര സേവന സംഘം ആദരിച്ചു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിച്ച് മാതൃകയായ യുവാക്കളുടെ സ്‌നേഹപ്രകടനം നാടിന് തന്നെ അഭിമാനം പകര്‍ന്നു. നാട്ടുകാരുടെ സ്‌നേഹവായ്പയില്‍ പങ്കുചേര്‍ന്നാണ് രണ്ട് പേരെയും നന്മ ആദരിച്ചത്.
കഴിഞ്ഞ അഞ്ചിന് തിരൂര്‍ പയ്യനങ്ങാടിയില്‍ പെട്രോള്‍ കലര്‍ന്ന കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുന്നത് കണ്ട് കിണറില്‍ ഇറങ്ങി ഇരുവരെയും രക്ഷപ്പെടുത്തിയതിലൂടെയാണ് ചെട്ടിപ്പടി അത്താണി സ്വദേശി മംഗലശ്ശേരി നിസാമുദ്ദീനും(23) നിസാമിനെ കിണറില്‍ നിന്ന് തിരിച്ചു കയറ്റിയ കൊടക്കാട് ആലിന്‍ചുവടിലെ വലിയപറമ്പില്‍ ഫായിസും(21) നാടിന്റെ അഭിമാനമായത്. ഇരുവരും കാര്‍ സര്‍വീസ് ചെയ്യാന്‍ എത്തിയതായിരുന്നു ആ സമയത്താണ് കിണറില്‍ രണ്ട് തൊഴിലാളികള്‍ അകപ്പെട്ട വിവരം അറിയുന്നത് പിന്നെ ഒന്നും ചിന്തിക്കാതെ സംഭവസ്ഥലത്തെത്തിയ നിസാം നാട്ടുകാര്‍ നോക്കിനില്‍ക്കെ കിണറിലേക്ക് എടുത്തു ചാടുകയും ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു.പെട്രോള്‍ ശ്വാസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബോധരഹിതനായ നിസാം ആശുപത്രിയില്‍ മൂന്നു ദിവസം ഐ സി യു വില്‍ കിടന്നിരുന്നു. ചെട്ടിപ്പടി റോയല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ മലപ്പുറം എം വി ഐ സുബൈര്‍ ഉപഹാരം നല്‍കി. നന്മ പ്രസിഡന്റ് പി എന്‍ സൈതലവിഹാജി അധ്യക്ഷനായി. പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ കൊലാക്കല്‍ അബ്ദുല്‍മജീദ്,ഇ പി അഹമ്മദ് കോയമരക്കാര്‍,കെ കെ നഹ,ജാഫര്‍ കൊലാക്കല്‍,വി പി അഷ്‌റഫ് മാസ്റ്റര്‍,അന്‍വര്‍ തലാഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."