HOME
DETAILS
MAL
മരുന്ന് മാറി നല്കിയ സംഭവം: ഫാര്‍മസിസ്റ്റിനെതിരേ നടപടി
backup
June 26 2016 | 00:06 AM
മേപ്പാടി: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പിഞ്ചുകുഞ്ഞിന് പാരസറ്റമോള്‍ സിറപ്പിന് പകരം ടര്‍പന്റൈന്‍ ഓയില്‍ മാറി നല്കിയ സംഭവത്തില്‍ വീഴ്ച വരുത്തിയ ഫാര്‍മസിസ്റ്റിനെ ഡി.എം.ഒ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. താല്‍ക്കാലിക ഫാര്‍മസിസ്റ്റായിരുന്ന യുവതിക്കെതിരേയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പനിക്ക് ചികിത്സ തേടി കുഞ്ഞുമായെത്തിയ ദമ്പതികള്‍ക്ക് മരുന്ന മാറി നല്‍കിയത്. വാത സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ പുരട്ടുന്ന ടര്‍പന്റൈന്‍ ഓയില്‍ നല്‍കുകയായിരുന്നു. കുഞ്ഞിന് ഒരു തവണ ടര്‍പന്റൈന്‍ നല്‍കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുടെ കൂടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ നടപടിയെടുത്തത്. രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."