മഞ്ചേരി കസവ് കേന്ദ്രയില്‍ റമദാന്‍ വിപണി സജീവമായി
മഞ്ചേരി: മഞ്ചേരി കസവ് കേന്ദ്രയില്‍ റമദാന്‍ പ്രമാണിച്ചു തിരക്കേറി. റമദാന്‍ ഫെസ്റ്റിലും എന്‍.ആര്‍.ഐ ഫെസ്റ്റിലും വൈവിധ്യമാര്‍ന്ന കളക്ഷനുകള്‍ ഒരുക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു. വിസ്മയിപ്പിക്കുന്ന ശ്രേണിയും വമ്പിച്ച വിലക്കുറവുമാണു ജനത്തിരക്കിനു കാരണം. റമദാന്‍ പ്രമാണിച്ച് ഒരുക്കിയിരിക്കുന്ന ചുരിദാറുകളുടെയും ചുരിദാര്‍ മെറ്റീരിയലുകളുടെയും ചോളികളുടെയും വ്യത്യസ്തതയും ആകര്‍ഷണീയമാക്കുന്നു.
റണ്ണിംഗ് മെറ്റീരിയല്‍സിനും ആവശ്യക്കാരേറെ. കുട്ടികളുടെയും വെസ്റ്റേണ്‍ സ്റ്റൈലുകളുടെയും പ്രത്യേക സെക്ഷനുമുണ്ട്. കസവ്‌കേന്ദ്രയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത സൂനിക്ക് ബ്രാന്റ് ചുരിദാര്‍ മെറ്റീരിയലുകളും പാന്റുകളും ഷര്‍ട്ടുകളും ചോളികളും കുഞ്ഞുചുരിദാറുകളും ഉള്‍കൊള്ളിച്ചു പെണ്‍കുട്ടികള്‍ക്കായി കിഡ്‌സ് ഗേള്‍സ് എന്ന പേരിലും ആണ്‍കുട്ടികള്‍ക്കായി കിഡ്‌സ് ബോയ്‌സ് എന്ന പേരിലും ഒരു പ്രത്യേകമായ ഒരു ഫ്‌ളോര്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു.
പലതരത്തിലുള്ള അബായകളും പര്‍ദകളും ഒരുക്കിയിരിക്കുന്നു. ബ്രാന്റഡ് ഷര്‍ട്ടുകളായ അലന്‍സോളി, ലൂയിസ് ഫിലിപ്പ് തുടങ്ങിയവയും ബ്രാന്റഡ് ഷര്‍വാണിയുടെയും കുര്‍ത്തകളുടെയും വൈവിധ്യമാര്‍ന്ന ശേഖരവും ജനശ്രദ്ധ ആകര്‍ഷിക്കുന്നു. വിവാഹത്തിനായി ഒരുങ്ങിയിരുന്ന മണവാളന്മാരുടെ വസ്ത്രങ്ങളും ഈ പെരുന്നാള്‍ വേളയിലും കസവ് കേന്ദ്രയുടെ മുഖച്ഛായ മാറ്റുന്നു. ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വീസും വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും തിരക്ക് ഒഴിവാക്കാന്‍ ഗ്രീന്‍ചാനല്‍ ബില്ലിംഗ് സൗകര്യവും ഒരുക്കിയതായി മാനേജ്‌മെന്റ് വക്താക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."