യുവാക്കളെ മര്‍ദിച്ച സംഭവം: രണ്ടണ്ടു പേര്‍ അറസ്റ്റില്‍
അരീക്കോട്: കഴിഞ്ഞ ദിവസം അരീക്കോട് വാലില്ലാപുഴ കല്ലായിയില്‍ മോഷ്ടാക്കളെന്നാരോപിച്ചു രണ്ടണ്ടു യുവാക്കള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടണ്ടു പേരെ അറസ്റ്റ് ചെയ്തു. വാലില്ലാപുഴ പുല്ലഞ്ചേരി വീട്ടില്‍ അസ്‌കര്‍ ബാബു (32), ചെറുവാടി തെനങ്ങാംപറമ്പ് വീട്ടില്‍ അബ്ദുറഷീദ് (35) എന്നിവരെയാണ് അരീക്കോട് പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടണ്ടായത്. പ്രദേശത്തു മോഷണം വര്‍ധിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ സ്‌ക്വാഡ് രൂപീകരിച്ചു മോഷ്ടാക്കള്‍ക്കായുള്ള തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോഷ്ടാക്കളുടേതെന്നു പറഞ്ഞ് നീല നിറത്തിലുള്ള കാറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന കാര്‍ കല്ലായിയിലുണ്ടെണ്ടന്ന വാര്‍ത്ത പരന്നതോടെ സംഘടിച്ചെത്തിയ ആളുകള്‍ മോഷ്ടാക്കളെന്നാരോപിച്ചു കാറിലുള്ളവരെ മര്‍ദിക്കുകയായിരുന്നു.
എടവണ്ണപ്പാറ എടശ്ശേരിക്കടവില്‍ മുബശിര്‍ (30), സൈഫുദ്ദീന്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അക്രമികളില്‍നിന്നു കാറിലുള്ളവരെ രക്ഷിക്കാനെത്തിയ രണ്ടണ്ടു പൊലിസുകാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ കണ്ടണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ അരീക്കോട് പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
പരുക്കേറ്റവര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടണ്ട്. ബാക്കിയുള്ള പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെണ്ടന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടനെയുണ്ടണ്ടാകുമെന്നും അരീക്കോട് എസ്.ഐ കെ. സിനോദ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അതേസമയം, മര്‍ദനമേറ്റ യുവാക്കള്‍ പ്രദേശത്തു വന്നതില്‍ ദുരൂഹതയുണ്ടെന്നുതന്നെയാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മര്‍ദനത്തില്‍ പ്രതിഷേധവുമായി യുവാക്കളുടെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."