HOME
DETAILS
MAL
ആത്മഹത്യക്കു ശ്രമിച്ച ഇതരസംസ്ഥാന സ്വദേശിയുടെ നില ഗുരുതരം
backup
March 17 2017 | 21:03 PM
തളിപ്പറമ്പ്: ബിയര്‍കുപ്പി പൊട്ടിച്ച് സ്വയം വയറില്‍ കുത്തി ആത്മഹത്യാ ശ്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം. ബംഗാള്‍ സ്വദേശി രോഹിത്ത്(30) ആണ് ഇന്നലെ ഉച്ചക്ക് 12.30ഓടെ ദേശീയപാതയില്‍ റോട്ടറി ജങ്ഷന് സമീപം ആത്മഹത്യാശ്രമം നടത്തിയത്. പൊട്ടിയ ബിയര്‍കുപ്പി കുത്തിക്കയറി കുടല് പുറത്തുചാടിയ നിലയില്‍ രോഹിത്ത് റോഡരികില്‍ വീണയുടന്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
തളിപ്പറമ്പ് എസ്.ഐ പി.എ ബിനുമോഹനന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാന്‍ തന്നെയാണ് കുത്തിയതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."