മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ വ്യാജപിരിവ്: ഒരാള്‍ പൊലിസ് പിടിയില്‍
പെരുമ്പാവൂര്‍: മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ വ്യാജപിരിവ് നടത്തിയ സംഘത്തിലെ ഒരാളെ പൊലിസ് പിടികൂടി. സംസ്ഥനത്തെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള ജേര്‍ണലിസ്റ്റ് യൂനിയന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ സംഘത്തിലെ ഒരാളെയാണ് ഇന്നലെ ഉച്ചയോടെ പെരുമ്പാവൂര്‍ പൊലിസ് കസ്റ്റിഡിയിലെടുത്തത്. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി കോണത്ത് വീട്ടില്‍ അല്അമീന് (37)നെയാണ് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുമ്പാവൂരിലെ വിവിധ വ്യവസായ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യവസായികളെ ഭീക്ഷണിപ്പെടുത്തിയും മറ്റും പണം പിരിച്ചുവരികയായിരുന്നു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി ഭാഗത്ത് ഇത്തരത്തില്‍ പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാവൂരിലെ മാധ്യമപ്രവര്‍ത്തകരെ വിവിരം അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കെ.ജെ.യു എറണാകുളം ജില്ലാ കമ്മറ്റി പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."