HOME
DETAILS

ഭൂമി വിവാദം: കര്‍ദിനാള്‍ നിരപരാധിയെന്ന് സ്ഥലയുടമകള്‍

  
backup
May 14 2018 | 18:05 PM

bhoomi-vivaadham

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍ഡിനല്‍ നഗറിലെ വീടും സ്ഥലവും റീ രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് സ്ഥല ഉടമ ജെന്‍സണ്‍ ജയിംസ്. തന്റെ വീട്ടുപേരും കര്‍ദിനാളിന്റെ വീട്ടുപേരും ഒന്നാണ് എന്നതല്ലാതെ കുടുംബങ്ങള്‍ തമ്മില്‍ ഒരു ബന്ധമിവുമില്ലെന്നും ജെന്‍സണ്‍ പറഞ്ഞു.

കര്‍ദിനാളിനെയും തങ്ങളെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഷൈജു ആന്റണിക്കെതിരേ നിയമനടപടി സ്വീകരിക്കും. എറണാകുളം അങ്കമാലി അതിരൂപത 1969ല്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ കാലത്ത് നിര്‍ധനര്‍ക്കായി തൃക്കാക്കരയില്‍ വീടുവച്ച് കൊടുക്കുന്ന പദ്ധതിയില്‍ തന്റെ പിതൃസഹോദരന്‍ ഫിലിപ്പോസ് ജോര്‍ജിനും വീട് ലഭിച്ചിരുന്നു. അങ്കമാലി അതിരൂപതയുടെ വെല്‍ഫെയര്‍ സൊസൈറ്റിയാണ് പദ്ധതി നടത്തിയിരുന്നത്. അന്ന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം മുഴുവന്‍ തുകയും നല്‍കാനായില്ല. 5000 രൂപയില്‍ 1290രൂപ കുടുംബം നല്‍കാനുണ്ടായിരുന്നു. അതിനിടയില്‍ സാമ്പത്തികമായി പിന്നാക്കമായ തന്റെ കുടുംബത്തിന് ഭൂമി പിതൃസഹോദരന്റെ കുടുംബം നല്‍കുകയായിരുന്നു.
2016ലാണ് ഭൂമിയുടെ മുഴുവന്‍ തുക നല്‍കിയിട്ടില്ലെന്നും രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമുള്ള വിവരം ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് കുടുംബം വിഷയം ഇടവക വികാരിയായ ഫാ.ജോസ് വൈലിക്കോടത്ത് മുഖേന അരമനയുടെ ശ്രദ്ധയില്‍ പെടുത്തി. നല്‍കാനുണ്ടായിരുന്ന തുക സൊസൈറ്റി ഓഫിസില്‍ അടച്ച് അരമനയുടെ നിര്‍ദേശപ്രകാരം അന്നത്തെ ഭൂമി വിലയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് വസ്തു എഴുതി വാങ്ങുകയാണുണ്ടായതെന്നും ജെന്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്വ. ഡെല്‍ബി ഇമ്മാനുവല്‍, അഡ്വ. മെല്‍വിന്‍ മാത്യു, ടോജോ ചിറ്റേറ്റുകുളം എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago