HOME
DETAILS
MAL
പട്ടികജാതിക്കാരനെ മര്‍ദിച്ച സംഭവം: എസ്.ഐക്കെതിരേ പ്രതിഷേധം ശക്തം
backup
March 17 2017 | 22:03 PM
നെടുമ്പാശ്ശേരി: പഞ്ചായത്ത് റോഡില്‍ നാശനഷ്ടം ഉണ്ടാക്കിയെന്നാരോപിച്ചു പട്ടികജാതിക്കാരനായ യുവാവിനെയും ഇയാളുടെ മുത്തശിയേയും വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും യുവാവിനെ ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗുരുതരമായ കൃത്യവിലോപം നടത്തിയ ചെങ്ങമനാട് എസ്.ഐ.ക്കെതിരേ നടപടി സ്വീകരിക്കണമെന്നു ചെങ്ങമനാട് പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ റൂറല്‍ എസ്.പിയോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഏറ്റെടുക്കാത്ത വഴിയില്‍ സര്‍ക്കാര്‍ ചെലവില്‍ കോണ്‍ക്രീറ്റ് നിര്‍മാണം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.രാജേഷിന്റെ അധ്യക്ഷതയില്‍ അടിയന്തിരമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."