വരാപ്പുഴ കസ്റ്റഡി മരണം: നാലു പൊലിസുകാര്‍ കോടതിയില്‍ കീഴടങ്ങി
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെയുള്ള നാലു പൊലിസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ കീഴടങ്ങി. ഗ്രേഡ് എസ്.ഐ ജയാനന്ദന്‍, സി.പി.ഒ മാരായ സന്തോഷ് ബേബി, ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പറവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ കീഴടങ്ങിയത്. ഒരുലക്ഷം രൂപയുടെ ജാമ്യത്തില്‍ നാലുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും എപ്പോള്‍ വേണമെങ്കിലും അന്വേഷണസംഘത്തിന് അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണസംഘം ഇവരെ പ്രതിചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."