HOME
DETAILS

ആളിക്കത്തി അന്താരാഷ്ട്ര പ്രതിഷേധം

  
backup
May 14 2018 | 19:05 PM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

 

ഗസ്സ: അമേരിക്കയുടെ ജറൂസലം എംബസി ഉദ്ഘാടനത്തിലും ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈല്‍ സൈനിക നടപടിയിലും അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റിയ നടപടിയെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷനും(ഒ.ഐ.സി) അറബ് ലീഗും അപലപിച്ചു. ഇസ്‌റാഈല്‍ വെടിവയ്പ്പിനെ അപലപിച്ച് ഐക്യരാഷ്ട്രസഭ, ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി, ഇറാന്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘങ്ങളും രംഗത്തെത്തി.
ജറൂസലമില്‍ എംബസി ആരംഭിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ പ്രതികരിച്ചു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒ.ഐ.സി. 57 അംഗങ്ങളാണ് നിലവില്‍ കൂട്ടായ്മയിലുള്ളത്. ഫലസ്തീന്‍ ജനതയുടെ ചരിത്രപരവും നിയമപരവും പ്രകൃതിപരവും ദേശീയപരവുമായ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണു നടപടിയെന്നും ഐക്യരാഷ്ട്രസഭയുടെയും രാജ്യാന്തരകോടതിയുടെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തുകയാണ് നീക്കത്തിലൂടെ അമേരിക്ക ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയുടെ നിയമവിരുദ്ധമായ നടപടിയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അസാധാരണ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നാളെ കെയ്‌റോയില്‍ വച്ചാണ് യോഗം നടക്കുന്നത്. സമിതിയിലെ സ്ഥിരാംഗങ്ങള്‍ പങ്കെടുക്കുന്ന യോഗം അമേരിക്കയുടെ നിയമവിരുദ്ധ നടപടിയെ മറികടക്കാനുള്ള വഴികള്‍ ആരായുമെന്ന് ഈജിപ്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നപടി ഏകപക്ഷീയമാണെന്ന് ലബനാനില്‍ അധികാരത്തിലേറിയ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല പ്രതികരിച്ചു.
ഇസ്‌റാഈല്‍ ആക്രമണത്തെ യു.എന്‍ രൂക്ഷമായി വിമര്‍ശിച്ചു. നൂറുകണക്കിനു പേരുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിനും ഗുരുതര പരുക്കിനുമിടയാക്കി ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന വെടിവയ്പ്പ് ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാഇദ് അല്‍ ഹുസൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദിത്തമേല്‍ക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് റാഇിദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭകാരികള്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് ഇസ്‌റാഈല്‍ എത്രയും പെട്ടെന്ന് പിന്തിരിയണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെവെസ് ലെ ഡ്രിയാന്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ എംബസി നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ സ്ഥിതിഗതികള്‍ അത്യധികം പരിതാപകരമാണെന്നും ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരെ പരിചരിക്കാന്‍ അവിടെ സൗകര്യങ്ങള്‍ ഇല്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി. ആക്രമണത്തെ തുര്‍ക്കിയും ജോര്‍ദാനും ഈജിപ്തും ശക്തമായി അപലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  31 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  36 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago