ഉത്തരേന്ത്യയില്‍ ഇടിമിന്നലും കാറ്റും തുടരുന്നു; മരണം 80 ആയി
.
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 80 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം 51 പേര് മരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമബംഗാളില്‍ 14, അന്ധ്രപ്രദേശില്‍ 12, ഡല്‍ഹി രണ്ട്, ഉത്തരാഖണ്ഡ് ഒരാള്‍ എന്നിങ്ങനെയാണ് മരണ നിരക്കെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
136 പേര്‍ക്ക് ഇടിമിന്നലിലും കൊടുങ്കാറ്റിലും പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ നിന്ന് 123 പേര്‍ക്കും ഡല്‍ഹി 11 പേര്‍ക്കും ഉത്തരാഖണ്ഡില്‍ നിന്ന് രണ്ട് പേര്‍ക്കും പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ 25 ജില്ലകളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബംഗാളില്‍ അറിടത്തുംആന്ധ്രപ്രദേശില് മൂന്നിടിത്തും ഡല്‍ഹിയില്‍ രണ്ടിടത്തും ഉത്തരാഖണ്ഡില്‍ ഒരിടത്തുമാണ് കൊടുങ്കാറ്റ് വീശിയിത്. അടുത്ത 48 മുതല്‍ 72 മണിക്കൂവരെ വടക്കെ ഇന്ത്യയില്‍ വ്യാപകമായി ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്.
ജനജീവിതത്തെ ബാധിക്കുന്ന വിധമുള്ള കാലാവസ്ഥക്കാണ് ഈ വിഭാഗത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് നല്കിയ പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര സാഹചര്യം നേരിടാന്‍ എപ്പോഴും സജ്ജമായിരിക്കണമെന്നതാണ് ഇത് കൊണ്ട് അര്‍ഥമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."