HOME
DETAILS

കണ്ഠരര് മഹേശ്വരര്; നഷ്ടമായത് താഴ്മണ്‍ മഠത്തിലെ രണ്ടാം തലമുറയിലെ മുതിര്‍ന്ന തന്ത്രിയെ

  
backup
May 15 2018 | 02:05 AM

535164-2

 

ചെങ്ങന്നൂര്‍: താഴ്മണ്‍ മഠത്തിലെ രണ്ടാം തലമുറയിലെ മുതിര്‍ന്ന തന്ത്രിയെയാണ് നിലവിലെ വലിയതന്ത്രിയായ കണ്ഠരര് മഹേശ്വരരുടെ അന്ത്യത്തോടെ നഷ്ടമായത്. 1928 ജൂലൈ 28ന് താഴ്മണ്‍ മഠം കണ്ഠരര് പരമേശ്വരരുടേയും സുഭദ്രാമ്മ അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. 1945 ല്‍ പിതാവിന്റെ സഹകര്‍മ്മിയായി ശബരിമല ഉള്‍പ്പടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ താന്ത്രിക വൃത്തി ഏറ്റടെക്കുമ്പോള്‍ മഹേശ്വരര്‍ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം.
തുടര്‍ന്ന് കേരളത്തിലെ 200ല്‍ അധികം അയ്യപ്പ ക്ഷേത്രങ്ങള്‍ അടക്കം 700ല്‍ പരം ക്ഷേത്രങ്ങളുടെ പ്രധാന പ്രതിഷ്ഠകളുടെ താന്ത്രികാവകാശം കണ്ഠരര് മഹേശ്വരര്‍ക്കാണ്. അമേരിക്ക, ,ശ്രീലങ്ക, ബ്രിട്ടണ്‍, സിങ്കപ്പൂര്‍ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടന്നിട്ടുണ്ട്. വിശേഷിച്ചും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴും താന്ത്രികപരമായ കാര്യങ്ങളില്‍ ഉപദേശവും അഭിപ്രായവും തേടുന്നത് അദ്ദേഹത്തോടായിരുന്നു. താഴ്മണ്‍ മഠത്തിലെ മൂന്ന് കുടുംബങ്ങള്‍ക്കാണ് ധാരണാ പ്രകാരം വര്‍ഷം തോറും ശബരിമലയിലെ താന്ത്രിക അവകാശം കല്‍പ്പിച്ച് നല്‍കിയിരുന്നത്.
മഹേശ്വരരുടെ ജേഷ്ട സഹോദരനായ കണ്ഠരര് നീലകണ്ഠരരുടെ സമീപകാലത്തെ നിര്യാണത്തെ തുടര്‍ന്ന് മഹേശ്വരര്‍, മകന്‍ കണ്ഠരര് മോഹനര്, സഹോദര പുത്രനായ കണ്ഠരര് രാജീവരര് എന്നിവരുടെ മൂന്ന് കുടുംബങ്ങള്‍ക്കാണ് നിലവില്‍ താന്ത്രികാവകാശം ഉണ്ടായിരുന്നത്. കഴിഞ്ഞ കുറേക്കാലത്തെ ഇദ്ദേഹത്തിന്റെ അസുഖ ബാധയെത്തുടര്‍ന്ന് മകന്‍ കണ്ഠരര് മോഹനര്‍ക്കും ചെറുമകന്‍ മഹേഷ് മോഹനര്‍ക്കുമായിരുന്നു ശബരിമലയിലെ താന്ത്രിക ചുമതല. കഴിഞ്ഞ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലയളവിലും ഇവരുടെ ചുമതലയിലായിരുന്നു താന്ത്രികകാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത്.
വലിയ തന്ത്രിയുടെ നിര്യാണ സമയത്തും ചെറുമകനായ മഹേഷ് ശബരിമലയിലായിരുന്നു. ഇന്ന് ഇടവമാസ പൂജ ആരംഭിക്കാനിരിക്കെ ഇന്നലെ രാവിലെ 7 മണ്ിയോടെ താന്ത്രിക കര്‍മ്മങ്ങള്‍ക്കായി മഹേഷും പരികര്‍മ്മികളും സന്നിദ്ധാനത്തേക്ക് തിരിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ സന്നിദ്ധാനത്ത് എത്തിയെങ്കിലും വലിയ തന്ത്രിയ്ക്ക് അസുഖം മൂര്‍ഛിച്ചെന്ന വിവിരം വീട്ടില്‍ നിന്നും വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ ഉടന്‍തന്നെ മഹേഷ് താന്ത്രിക കര്‍മ്മങ്ങള്‍ക്കായി കുടുംബത്തിന് പുറത്തുള്ള മനു നമ്പൂതിരിയ്ക്ക് താത്കാലിക ചുമതല നല്‍കി ചെങ്ങന്നൂരിലെക്ക് തിരിച്ചു. വഴിമദ്ധ്യേയാണ് വലിയതന്ത്രിയുടെ മരണവിവരം മഹേഷ് അറിയുന്നത്.
ഒരിക്കല്‍ പോലും കണ്ഠരര് മോഹനര് രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരുമായി ഏറ്റവും അടുത്ത ബന്ധവും സൗഹൃദവും ഇദ്ദേഹം പുലര്‍ത്തിയിരുന്നു.മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുതല്‍ പ്രധാന മന്ത്രി നരേന്ദ്രമോദിവരെയുള്ള പ്രധാനമന്ത്രിമാര്‍ തുടങ്ങി നിരവധി നേതാക്കന്മാര്‍ തന്ത്രിയുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago