HOME
DETAILS

പ്രധാനമന്ത്രിയാക്കാന്‍ ഓണ്‍ലൈന്‍ ക്യാംപ്; വാര്‍ത്ത തള്ളി തരൂര്‍

  
backup
March 18 2017 | 00:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പെറ്റിഷന്‍ കാംപയിന്‍. എന്നാല്‍ ക്യാംപയിനിനെ ശശി തരൂര്‍ തള്ളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തരൂര്‍ തള്ളിയത്.
ശശി തരൂരിനെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരം സ്വദേശിയായ പോളാണ് ചെയ്ഞ്ച് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ക്യാംപയിന് തുടക്കമിട്ടത്.
പോസ്റ്റിട്ടതോടെ 16,000 പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ക്യാംപയിനിനെ താന്‍ അംഗീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ലെന്ന് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്നെ വിശ്വാസത്തിലെടുത്ത തിരുവനന്തപുരം സ്വദേശിയോടും അതിനെ പിന്തുണച്ച ജനങ്ങളോടും തരൂര്‍ നന്ദിയറിയിച്ചു. എന്നാല്‍ രാഷ്ട്രീയ രംഗത്ത് ഇത്തരം ക്യാംപയിനുകളെ പിന്തുണക്കില്ലെന്ന് പറഞ്ഞാണ് വിയോജിപ്പ് തരൂര്‍ വ്യക്തമാക്കിയത്.
പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. അതിനിടയില്‍ ഒരു സംവാദത്തിന്റെ ആവശ്യകതയില്ല. ആവശ്യം വന്നാല്‍ പാര്‍ട്ടി നടപടിക്രമം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് തരൂര്‍ പറയുന്നു. എല്ലാവര്‍ക്കും പിന്തുണ നല്‍കുന്നതോടൊപ്പം ഇത്തരം പോസ്റ്റ് പിന്‍വലിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago