HOME
DETAILS

വിലത്തകര്‍ച്ചയും ഉല്‍പാദന മാന്ദ്യവും; കാര്‍ഷിക മേഖല തകര്‍ച്ചയില്‍

  
backup
May 15 2018 | 04:05 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be

 

തൊടുപുഴ: കാര്‍ഷികോത്പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും ഉത്പാദന മാന്ദ്യവും കാര്‍ഷിക മേഖലയെ തകര്‍ക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയാണ് പ്രധാനമായും കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.
ഏറെ പ്രതീക്ഷകളോടെ ചെയ്യുന്ന കൃഷികളില്‍നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ വരുന്നതോടെ ജീവിതം വഴിമുട്ടുകയാണ്. ഒരുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലം ചില്ലറത്തുട്ടുകളില്‍ ഒതുങ്ങുമ്പോള്‍ കണ്ണീര്‍ പൊഴിക്കാനല്ലാതെ മറ്റൊന്നും കര്‍ഷകനു ചെയ്യാനാകുന്നില്ല. കാലംതെറ്റിവരുന്ന കാലാവസ്ഥയും കര്‍ഷകരുടെ വില്ലനാകുന്നു. കാര്‍ഷിക വരുമാനവും ജീവിതചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാനാകാതെ കര്‍ഷകര്‍ അവരുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, മറ്റാവശ്യങ്ങളൊക്കെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ബാങ്കുകളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നും കടംവാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഒരുവര്‍ഷം കഴിയുമ്പോ ബാധ്യത ഇരട്ടിക്കുന്നതല്ലാതെ ഒന്നും മിച്ചംവയ്ക്കാന്‍ കഴിയുന്നില്ല. ഏലം, കുരുമുളക്, ഗ്രാമ്പു, ജാതി, കൊക്കോ, വാഴ തുടങ്ങി എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും വില ഒന്നിനൊന്നു കൂപ്പുകുത്തുകയാണ്. പ്രധാന കാര്‍ഷിക വിളകളായ കുരുമുളക്, ഏലം എന്നിവയുടെ ഉത്പാദനത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. കുരുമുളകിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും വിലയില്‍ അതിനുള്ള മെച്ചം ലഭിക്കുന്നില്ല. 2015 ല്‍ 25,495 മെട്രിക് ടണ്ണായിരുന്നു കേരളത്തിലെ കുരുമുളക് ഉത്പാദനം. 2017 ല്‍ ഇത് 20,000 മെട്രിക് ടണ്ണായി കുറഞ്ഞെങ്കിലും വില വര്‍ധിച്ചിട്ടില്ല. 300നും 400നും ഇടയിലാണ് കുരുമുളകിന്റെ വില.
എന്നാല്‍ ഏലത്തിന്റെ ഉത്പാദനത്തില്‍ മാത്രം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2015 ല്‍ 31,810 ഹെക്ടര്‍ സ്ഥലത്തുനിന്ന് 18,530 മെട്രിക് ടണ്‍ ഏലക്കായാണ് ലഭിച്ചത്. 2017ല്‍ 22,000 മെട്രിക് ടണ്ണായി ഉയര്‍ന്നു. ഈ സീസണില്‍ 1100 രൂപവരെ വന്ന വില കുത്തനെ കൂപ്പുകുത്തി. 700 നും 800 നും ഇടയിലാണ് ഏലക്കായുടെ വില. ഉത്പാദനച്ചെലവ് ഒരു കിലോയ്ക്ക് 600 രൂപയ്ക്കുമുകളില്‍ ആകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിനാശം നേരിടുന്ന കര്‍ഷകരോടും കടുത്ത വഞ്ചനയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിള ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലുണ്ടെങ്കിലും ഇതുവഴി കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക നാമമാത്രമാണ്. കായ്ഫലമുള്ള തെങ്ങ് നശിച്ചാല്‍ 2000 രൂപയും കമുങ്ങ് നശിച്ചാല്‍ 200 രൂപയുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. റബര്‍ മരത്തിന് 1000, കശുമാവിന് 750, ഏത്തവാഴയ്ക്ക് 300, മറ്റു വാഴകള്‍ക്ക് 150 രൂപ വീതവുമാണ് നല്‍കുന്നത്. ആധായം ലഭിക്കുന്ന കുരുമുളക് നശിച്ചാല്‍ ലഭിക്കുന്നത് ഒരുമരത്തിന് 200 രൂപ മാത്രമാണ്. ഒരുഹെക്ടര്‍ ഏലകൃഷി പൂര്‍ണമായും നശിച്ചാല്‍ സര്‍ക്കാര്‍ നല്‍കുന്നത് 60,000 രൂപയാണ്.
ഇഞ്ചിക്ക് ഹെക്ടറിന് 80,000, മഞ്ഞളിന് 60,000 രൂപ ലഭിക്കുന്‌പോള്‍ കാപ്പിക്ക് ലഭിക്കുന്നത് വെറും 350 രൂപ. കൊക്കൊ നശിച്ചാല്‍ ലഭിക്കുന്നത് 300 രൂപ. ഒരു ഹെക്ടറിലെ പച്ചക്കറിക്ക് 25,000 രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ജാതിക്ക് 3000, ഗ്രാന്പുവിന് 1000 രൂപയുമാണ് കൃഷിഭവന്‍വഴി നല്‍കുന്നത്. ഇവ ലഭിക്കാന്‍ നിശ്ചിത തുക പ്രീമിയമായി നല്‍കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago