നഞ്ചന്‍കോട് നിലമ്പൂര്‍ റെയില്‍പാത: 'സര്‍വേയും പ്രവര്‍ത്തനങ്ങളും ഉടന്‍ പുനരാരംഭിക്കണം'
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട് നിലമ്പൂര്‍ റെയില്‍പാതയുടെ സര്‍വേയും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ പുനരാരംഭിക്കണമെന്ന് വയനാട് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡി.പി.ആറിന് അനുവദിച്ച എട്ടുകോടി രൂപയില്‍ ആദ്യ ഗഡുവായ രണ്ടു കോടി രൂപ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയ ശേഷം വാക്കാല്‍ നിര്‍ദേശം നല്‍കി തടഞ്ഞുവെച്ചതിനാല്‍ ഒരു വര്‍ഷമായി സര്‍വേയും ഡി.പി.ആര്‍ നടപടികളും തടസപ്പെട്ടി രിക്കുകയാണ്. സര്‍വേക്ക് കര്‍ണാടക സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നാണ് കേരള സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും അത് ശരിയല്ലെന്ന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. സര്‍വേക്ക് കേരള സര്‍ക്കാര്‍ ഔദ്യോഗിക മായി അനുമതി തേടിയിരുന്നില്ല. അനുമതി ആവശ്യപ്പെടേണ്ട ഏജന്‍സിയായ ഡി.എം.ആര്‍.സിക്ക് ഫണ്ട്‌നല്‍കാതെയും സഹകരിക്കാതെയും തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തു. സര്‍വേ നടത്തുന്ന ഏജന്‍സി വഴി അപേക്ഷ നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നറിയിച്ച് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി കത്തു നല്‍കിയിട്ടും ഡി.എം.ആര്‍.സിക്ക് തടഞ്ഞു വെച്ച ഫണ്ട് നല്‍കുകയോ സര്‍വേ അനുമതി തേടാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. കേരളത്തിലെ വനംവകുപ്പിന്റെ അനുമതിപോലും ഇനിയും ലഭ്യമാക്കിയിട്ടില്ല. ഡോ. ഇ ശ്രീധരനെ നഞ്ചന്‍കോട് നിലമ്പൂര്‍ റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും പാത തന്നെ അട്ടിമറിക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്താതെ കര്‍ണാടക-കേന്ദ്ര സര്‍ക്കാരുകളെ കുറ്റപ്പെടുത്തി പദ്ധതി തടസപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സംയുക്ത സംരംഭ റെയില്‍വേ പദ്ധതികളില്‍ കേന്ദ്രത്തിന്റെ അനുമതിയും ചിലവിന്റെ പകുതി നല്‍കാമെന്ന ഉറപ്പും ലഭിച്ച ഒരേയൊരു പദ്ധതിയാണ് നഞ്ചന്‍കോട് നിലമ്പൂര്‍ റയില്‍പാത.
എന്നാല്‍ കേരള സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മ മാത്രമാണ് ഇപ്പോള്‍ പദ്ധതിക്ക് തടസമായി നില്‍ക്കുന്നത്. പാത അട്ടിമറിക്കാന്‍ ശ്രമിക്കു ന്നവരെ തിരിച്ചറിയാനും അവര്‍ക്ക് തടയിടാനും കേരള സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി.വൈ മത്തായി, എം.എ അസൈനാര്‍, വി.മോഹനന്‍, മോഹന്‍ നവരംഗ്, ഫാ.ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, ഷംസാദ്, ജേക്കബ് ബത്തേരി, ജോയിച്ചന്‍ വര്‍ഗീസ്, അനില്‍, കെ. കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."