ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം; മനോജ് സിന്‍ഹയ്ക്ക് സാധ്യത
ന്യൂഡല്‍ഹി:സസ്പെന്‍സ് തുടരുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം. ഇന്ന് ചേരുന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ഞായറാഴ്ച്ച തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമെന്ന് ഗവര്‍ണര്‍ റാം നായിക് അറിയിച്ചു.
കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ ഇവിടെ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനെന്ന നിലയില്‍ സിന്‍ഹയ്ക്ക് തന്നെയാണ് സാധ്യത കൂടുതല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
അതേസമയം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിവേന്ദ്ര സിങ് റാവത്ത് ഇന്ന് അധികാരമേല്‍ക്കും. ഇന്നലെ ഡെറാഡൂണില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗമാണ് മുന്‍ ആര്.എസ്.എസ് നേതാവ് കൂടിയായ റാവത്തിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി സ്ഥാനത്തിനായി പല പ്രമുഖരും ചരടുവലി നടത്തിയെങ്കിലും ആര്.എസ്.എസ് റാവത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."