സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം: സഹകരണവകുപ്പ് നേട്ടങ്ങളുടെ നെറുകയില്‍
തൃശൂര്‍ : കാലങ്ങളായി മുടങ്ങിക്കിടന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ വിതരണം ഏറ്റെടെത്തും സന്ദര്‍ഭോചിതമായ ഇടപെടലുകള്‍കൊണ്ടും സഹകരണ വകുപ്പ് രണ്ടു വര്‍ഷക്കാലയളവില്‍ നടത്തിയതു അഭിമാനാര്‍ഹമായ നേട്ടം കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നീ സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുമാണു 2016 മുതല്‍ മികച്ച രീതിയില്‍ വിതരണം ചെയ്തു വരുന്നത്.
ഇക്കാലയളവില്‍ ആറു ഘട്ടങ്ങളിലായി പെന്‍ഷന്‍ വിതരണ പൂര്‍ത്തിയാക്കി. ഏഴാം ഘട്ട വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും അവസാന ഘടത്തിലാണ്.
ഫണ്ടില്ലാത്തതു മൂലം മുടങ്ങിക്കിടന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണ ദൗത്യവും സഹകരണ വകുപ്പ് ഏറ്റെടുത്തു. സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം വഴിയാണു ഇതിലേക്കാവശ്യമായ ഫണ്ട് കണ്ടെത്തിയത്. ജില്ലയില്‍ 30 നീതി മെഡിക്കല്‍ സ്റ്റോറുകളും 25 നീതി സ്റ്റോറുകളും ആരംഭിച്ചു.
150 നീതി മെഡിക്കല്‍ സ്റ്റോറും 175 നീതി സ്റ്റോറുകളും ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പഞ്ചായത്തിലും രണ്ടു നീതി സ്റ്റോര്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആരംഭിക്കും. ജനങ്ങളില്‍ സുരക്ഷിത നിക്ഷേപം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള നിക്ഷേപ സമാഹരണം പദ്ധതി വിജയകരമായി നടപ്പാക്കി. 500 കോടി രൂപ ലക്ഷ്യമിട്ട പദ്ധതിയില്‍ 751 കോടി രൂപയാണ് സമാഹരിച്ചത്.
സഹകരണ സംഘങ്ങളുടെ കുടിശ്ശിക കുറച്ചു കൊണ്ടു വരുന്നതിനായി നടത്തിയ നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞ്യം ശ്രേദ്ധേയമായി. സംഘം തലത്തിലുള്ള അദാലത്തുകള്‍, ജില്ലാ, സംസ്ഥാന തല കമ്മറ്റികള്‍ രൂപീകരിച്ച് നടപ്പാക്കിയ പദ്ധതികള്‍ വഴി 10.67 കോടി രൂപ കുടിശ്ശിക വായ്പയിലേക്ക് തിരിച്ചടവായി ലഭിച്ചു കഴിഞ്ഞു.
മരണപ്പെട്ടവരുടേയും മാരക രോഗം ബാധിച്ചവരുടേയും വായ്പകള്‍ക്ക് ഇളവ് നല്‍കുന്ന വ്യവസ്ഥയിലൂടെ 1693 പേര്‍ക്ക് 88.65 ലക്ഷം രൂപ ഇളവ് നല്‍കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥിരം ചന്തകള്‍, ഉത്സവകാല ചന്ത, സ്റ്റുഡന്റ് മാര്‍ക്കറ്റ് എന്നിവയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."