റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് വിവിധ പ്രോജക്ടുകള്‍ക്കുവേണ്ടി താത്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ജോലി ചെയ്യുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിതയോഗ്യതയുള്ളവരില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.
കേരളത്തിലെ വംശീയ വൈദ്യമരുന്നുകളെയും ചികിത്സാവിധികളെയും രേഖപ്പെടുത്തുന്നതിനായി ടാസ്‌ക് ഫോള്‍സ് രൂപീകരണം, കേരളത്തിലെ പട്ടികവര്‍ഗ പണിയന്‍, കാട്ടുനായ്ക്കന്‍ സമുദായങ്ങളുടെ ഭാഷകളുടെ പ്രൈമര്‍ തയാറാക്കല്‍, ചോലനായ്ക്കന്‍ സമുദായക്കാര്‍ക്കായി മുളയും വളപ്പുല്ലും ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കല്‍ എന്നീ വിഭാഗങ്ങളിലായാണ് റിസര്‍ച്ച് അസിസ്റ്റന്റ്മാരുടെ ഒഴിവുള്ളത്.
യോഗ്യതയും പരിചയവുമുള്ളവര്‍ കിര്‍ടാഡ്‌സ് വകുപ്പിന്റെ ഓഫീസില്‍ നടത്തുന്ന മാര്‍ച്ച് 23ന് നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതയും വയസും പരിചയവും സമുദായവും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് 673 017 എന്ന വിലാസത്തില്‍ മാര്‍ച്ച് 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് എഴുതിയിരിക്കണം. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 0495 2356805 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."