തൃത്താല പൊലിസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ തുരുമ്പെടുത്തുനശിക്കുന്നു
കൂറ്റനാട്: പിഴ ഈടാക്കി വിട്ടു നല്‍കുകയോ കണ്ടുകെട്ടി ലേലം വിളിക്കുകയോ ചെയ്തു കൊണ്ട് ഖജനാവിന് മുതല്ക്കൂട്ടാകേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ വിലമതിക്കുന്ന നൂറു കണക്കിന് വാഹനങ്ങള്‍ ആണ് നിയമക്കുരുക്കില്‍ അകപ്പെട്ടു ഉടമസ്ഥനും സര്‍ക്കാരിനും ഉപകാരപ്പെടാതെ തൃത്താല പൊലിസ് സ്റ്റേഷനില്‍ തുരുമ്പെടുത്തു ആക്രി വസ്തുവായി മാറിക്കൊണ്ടിരിക്കുന്നത്. 2000 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ തൃത്താല പൊലിസ് കണ്ടെടുത്ത വാഹനങ്ങളുടെ ഇന്നത്തെ അവസ്ഥയാണ് ഇത്. ഏറെയും മണ്ണ് മണല്‍ കടത്തിനിടയില്‍ പിടിക്കപ്പെട്ടവയാണ്.
ലോറി കാര്‍ ഓട്ടോറിക്ഷ, ഗുഡ്സ,് ബൈക് തുടങ്ങിയവ കള്ളകടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് യഥാര്‍ഥ രേഖകള്‍ ഇല്ലാത്തതിനാല്‍ അത് വീണ്ടെടുക്കാന്‍ ആരും ശ്രമിക്കാറില്ല. മറ്റു വാഹനങ്ങള്‍ നിയമക്കുരുക്കില്‍ കിടന്നു നശിക്കുന്നവയും ആണ്.
വാഹനങ്ങള്‍ കുന്നു കൂടി കിടക്കുന്നത് മൂലം കാട്ടുപ്രദേശമായി മാറിയ സ്റ്റേഷന് വളപ്പ് തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു വാഹനങ്ങളുടെ ആധിക്യം മൂലം സ്റ്റേഷന് ഗ്രൗണ്ടില്‍ സ്ഥലം ഇല്ലാതായപ്പോള്‍ രണ്ടുവര്‍ഷം മുന്‍പ് കുറെയേറെ വാഹനങ്ങള്‍ ചാലിശ്ശേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തൃത്താല സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇപ്പോള്‍ വാഹനങ്ങള്‍ മാറ്റി കൊണ്ടിരിക്കുകയാണ്. പുതിയ സ്റ്റേഷന് കെട്ടിടത്തിന് വിടി ബല്‍റാം എം.എല്‍.എ 77 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .
ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ ഉയരുന്നത്. സ്റ്റേഷന് വളപ്പില്‍ കുന്നുകൂടി കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകാത്തത് മൂലവും ഇത്രയും വാഹനങ്ങള്‍ മാറ്റിയിടാന്‍ മറ്റു സ്ഥലങ്ങള്‍ ഇല്ലാത്തതു കൊണ്ടും കെട്ടിടം പണി തുടങ്ങി വെക്കാന്‍ കഴിയാതെ പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."