ക്ലീന്‍ കലക്ടറേറ്റ്: സംഘടനകളുടെ പോസ്റ്ററുകളും ബാനറുകളും നിരോധിച്ചു
മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഒഴിവാക്കുന്നതിന് എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. സര്‍വിസ് സംഘടനകള്‍ അനുവദിച്ച സ്ഥലത്ത് മാത്രം പോസ്റ്ററുകള്‍ പതിക്കാവൂ. അനധികൃതമായി പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്ന സംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഓഫിസുകളുടെ ചുമരുകളില്‍ സര്‍വിസ് സംഘടനകള്‍ പതിച്ച നോട്ടീസുകളും പോസ്റ്ററുകളും മാറ്റാനും തീരുമാനിച്ചു. വകുപ്പു മേധാവികളുടെ നേതൃത്വത്തില്‍ ജീവനക്കാരും ചേര്‍ന്നാണ് നിലവില്‍ ഒട്ടിച്ച നോട്ടീസുകളും പോസ്റ്ററുകളും എടുത്തു മാറ്റേണ്ടത്. സര്‍വിസ് സംഘടനകള്‍ക്ക് പോസ്റ്റര്‍ പതിക്കാന്‍ സിവില്‍ സ്റ്റേഷനിലെ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ പ്രത്യേകസ്ഥലം അനുവദിക്കും. ഇവിടെ മാത്രമേ ഇനി പോസ്റ്ററുകള്‍ പതിക്കാവൂ. മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പോസ്റ്ററുകളും സിവില്‍ സ്റ്റേഷനകത്ത് സ്ഥാപിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും യോഗത്തില്‍ തീരമാനിച്ചു. 'ഗ്രീന്‍ കലക്ടറേറ്റ് ക്ലീന്‍ കലക്ടറേറ്റ്' പദ്ധതിയുടെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."