സ്ഥിരം തടയണയില്ല വെള്ളം സംരക്ഷിക്കാനാകാതെ ഡാനിഡ ശുദ്ധജല പദ്ധതി
എടപ്പാള്‍: കുടിവെള്ളക്ഷാമം രൂക്ഷമായ ആറ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന തൃക്കണാപുരം ഡാനിഡ ശുദ്ധജല പദ്ധതി ലഭിക്കുന്ന ജലം സംരക്ഷിക്കാന്‍ കഴിയാതെ കുഴങ്ങുന്നു. പുഴയില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ആഴ്ചകളോളമായി ഇവിടെ പമ്പിങ് നടക്കുന്നില്ല.
അതിനിടയില്‍ കാഞ്ഞിരപ്പുഴ ഡാം തുറന്നതോടെ തൂതപ്പുഴ വഴി ഭാരതപ്പുഴയില്‍ വെള്ളമെത്തി. എന്നാല്‍ ഒഴുകിയെത്തിയ ജലം സംരക്ഷിക്കാന്‍ ഭാരതപ്പുഴയിലെ താല്‍ക്കാലിക തടയണക്ക് കഴിയുന്നില്ല. പുഴയിലെ ഡാനിഡ ശുദ്ധജല വിതരണ പദ്ധതിപ്രദേശത്ത് ഏതാനും മാസം മുന്‍പാണ് താല്‍ക്കാലിക തടയണ നിര്‍മിച്ചത്. ഒന്‍പതു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തടയണയില്‍ മണല്‍ച്ചാക്കുകള്‍ ദ്രവിച്ചതോടെയാണ് തടയണ പൊട്ടാറായത്. ഇതോടെ തടയണ അറ്റകുറ്റപണി ചെയ്യേണ്ടണ്ട അവസ്ഥയിലായി. ഈ താല്‍ക്കാലിക തടയണ പൊട്ടിയാല്‍ നിലവില്‍ ഒഴുകിയെത്തിയ വെള്ളം നഷ്ടമാകും. ഇവിടെ ഒരു സ്ഥിരം തടയണയുണ്ടെണ്ടങ്കില്‍ പലപ്പോഴായി ഒഴുകിയെത്തുന്ന ജലം സംഭരിച്ച് വെക്കാനും ജലവിതരണം നടത്താനും കഴിയും. ജലമെത്തിയതോടെ ആറു പഞ്ചായത്തുകളിലേക്കുള്ള പമ്പിങ് പുനരാരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."